Latest News

ക്രോസ് കണ്‍ട്രി മത്സരം ഞായറാഴ്ച

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ സൗത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.വി. ധനരാജ് സ്മാരക ഗോള്‍ഡ് മെഡലിനുവേണ്ടിയുള്ള കണ്ണൂര്‍-കാസര്‍കോട് ജില്ലാതല ക്രോസ് കണ്‍ട്രി മത്സരം പതിനാറിന് ഞായറാഴ്ച പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് കണ്ടങ്കാളി സ്‌കൂളിന് സമീപം അവസാനിക്കും. രാവിലെ ഒമ്പത് മണിക്ക് സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ സമ്മാനദാനം നിര്‍വ്വഹിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8547281918, 9744041918 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

No comments:

Post a Comment