Latest News

ഹക്കീംവധം ബ്രെയിന്‍മാപ്പ് പരിശോധന പുരോഗമിക്കുന്നു

പയ്യന്നൂര്‍/ബാംഗ്ലൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ്‌ചെയ്ത നാലുപേരുടെയും ബ്രെയിന്‍മാപ്പ് പരിശോധന പുരോഗമിക്കുന്നു.
ബാംഗ്ലൂര്‍ ബന്നാര്‍ഘട്ടയില്‍ സ്വതന്ത്ര ഏജന്‍സിയുടെ കീ ഴില്‍ പ്രവര്‍ത്തിക്കുന്ന'എക്‌സോനെറ്റ്' ലബോറട്ടിയില്‍ ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമെത്തി യഫോറന്‍ സിക് വിദഗ്ധരുടെ സ ഹായത്തോടെയാണ് ബ്രെ യിന്‍ മാപ്പ് പരിശോധന നടക്കുന്നത്.
ഇന്നലെ നാലുപേരെയും വ്യ ത്യസ്ത ഘട്ടങ്ങളിലായി മൂന്നു രീതിയിലുള്ള പരിശോധനക്കാണ് വിധേയമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ വീണ്ടും പരിശോധന തുടരുകയാണ്.
ഹൈക്കോടതിയുടെ നിര്‍ദ്ദേ ശപ്രകാരം പ്രതിഭാഗം അഭിഭാഷ കന്‍ ടി.കെ. വിപിന്‍ദാസിന്റെ സാ ന്നിധ്യത്തിലാണ് സിബി.ഐ ഉ ദ്യോഗസ്ഥരടങ്ങിയ സംഘം പരിശോധന നടത്തുന്നത്.
ബ്രെയിന്‍മാപ്പ് പരിശോധനക്കുശേഷം ഇന്ന് വൈകുന്നേരത്തോടെ നാലുപേരെയും എറണാകുളം ജില്ലാജയിലില്‍ എത്തി ക്കും. കോടതി അനുവദിച്ച സമയത്തിനുള്ളില്‍ പരിശോധന പൂര്‍ ത്തിയാക്കാന്‍സാധിച്ചില്ലെങ്കില്‍ സി.ബി.ഐ വീണ്ടും കോ ടതിയെ സമീപിച്ച് ബ്രെയിന്‍മാപ്പ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.
ഗൂഢാലോചനകേസില്‍ സി. ബി.ഐ സംഘം അറസ്റ്റു ചെയ് ്ത് റിമാന്റില്‍ കഴിയുന്ന കൊറ്റിയിലെ കെ.പി അബ്ദുള്‍ നാസര്‍, ഏലാട്ട് അബ്ദുള്‍സലാം, സംഭവ സമയത്ത് മലേഷ്യയിലുണ്ടായിരുന്ന ഫാസില്‍ മന്‍സിലിലെ ഇ സ്മായില്‍, പുഞ്ചക്കാട്ടെ എ.പി. മുഹമ്മദ് റഫീക്ക് എന്നിവരെയാ ണ് ബ്രെയിന്‍മാപ്പ് പരിശോധനക്ക് വിധേയമക്കിയിരിക്കുന്നത്
ഏപ്രില്‍ അഞ്ചിന് മൂന്നുപേരെയും തൊട്ടടുത്ത ദിവസംഎ.പി. മുഹമ്മദ് റഫീക്കിനെയുമാ ണ് കേസ് അന്വേഷിക്കുന്ന സി.ബി. ഐ ഡി.വൈ.എസ്.പിജെ. ഡാര്‍വിനുംസംഘവുംഅ റസ്റ്റ് ചെയ്തത്.
എന്നാല്‍ പിന്നീട് അറസ്റ്റ് നടപടികളൊന്നുമുണ്ടാകാതെ കേ സ് അന്വേഷണം ഇഴയുകയായിരുന്നു. തുടര്‍ന്ന്കുറ്റവാളികളെ കണ്ടെത്തുന്നത് സി.ബി.ഐ സി.ജെ.എം. കോടതി വഴി ശാസ്ത്രീ യ പരിശോധനക്ക് അനുമതി തേടുകയായിരുന്നു.
2014 ഫിബ്രവരി പത്തിന് രാ വിലെയാണ് കൊറ്റി ജുമാമസജിദ് ജീവനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കീമിന്റെ മൃതദേഹം കൊ റ്റി ജുമാമസ്ജിദിന് സമീപ ത്തെമദ്രസക്ക്പിറകില്‍കത്തു ന്നനിലയില്‍ നാട്ടുകാര്‍ കണ്ടത്.

No comments:

Post a Comment