Latest News

വെള്ളൂര്‍ പുഴയുടെ ഉറവിടം തേടി പെരളം യു.പി. സ്‌കൂള്‍ കുട്ടികള്‍

കരിവെള്ളൂര്‍: വെള്ളൂര്‍ പുഴയുടെ ഉറവിടം തേടി പെരളം യു.പി. സ്‌കൂളിലെ ഇക്കോ ക്ലബ്ബ് അംഗങ്ങള്‍ കോറോം കുന്നുകളുടെ താഴ് വാരത്തുള്ള കൊങ്ങിണച്ചാലില്‍ എത്തി. കാവിന്റെ തൊട്ട് മേല്‍പ്പരപ്പിലുള്ള കനിത്തടം തടാകത്തില്‍ നിന്നുള്ള ചെറുചാലുകളും കാവില്‍ നിന്നുള്ള വലിയ ചാലുകളും ചേര്‍ന്ന് പുഴയുടെ ഒരു പ്രധാന കൈവഴി രൂപപ്പെടുന്നത് കുട്ടികള്‍ നേരില്‍ കണ്ടു.ജില്ലയില്‍ കാവുകളില്‍ നിന്ന്ഉദ്ഭവിക്കുന്ന ഏക പുഴയാണ് വെള്ളൂര്‍ പുഴ. ഇതിനുപുറമെ പാറകളില്‍ നിന്നുള്ള ചെറുനീര്‍ച്ചാലുകളും വെ ള്ളൂര്‍ പുഴയില്‍ ചേരുന്നതായി ക്ലബ്ബ് അംഗങ്ങള്‍ കണ്ടെത്തി. തെയ്യോട്ടുകാവ്, ശിവപുരംകാവ്, വരീക്കര കാവ്, പലിയേരിക്കാവ്, ഒ യോളം കാവ് എന്നീ കാവുകളുടെ പ്രാധാന്യത്തെ കുറിച്ച് ഭാസ്‌കരന്‍ വെള്ളൂര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ കെ. പവിത്രന്‍, കെ.പി.രാഗേഷ്, കെ. ലതിക, പി.പി. ശ്രീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment