Latest News

കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി


പയ്യന്നൂര്‍: കാണാതായ യുവാവി ന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കാര്‍പെന്റര്‍ കുളങ്ങരത്ത് വളപ്പില്‍ മനോജി(42)ന്റെ മൃ തദേഹമാണ് സമീപത്തെ കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് ഇ ന്ന് രാവിലെ നാട്ടുകാര്‍ കണ്ടത്.
ഇന്നലെ രാവിലെ മകനെ അംഗനവാടിയിലേക്ക് കൊണ്ടുവിടാന്‍ പോയശേഷം വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബനധുക്കളും നാട്ടുകാരും തെരച്ചില്‍ തുരുന്നതിനിടയിലാണ് കുളത്തി ല്‍ മൃതദേഹം കാണപ്പെട്ടത്.
പരേതനായ ദാമു ആചാരിയുടെയും ജാനകിയുടെയും മകനാണ്. ജ്യോതിയാണ് ഭാര്യ. മക്കള്‍ ദേവിക, ദേവാനന്ദ്,. സഹോദരങ്ങ ള്‍: ഭാനുമതി, ഗീത, ഗിരിജ, വി നോദ്. പയ്യന്നൂര്‍ പോലീസ് ഇന്‍ ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment