Latest News

ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ്

കരിവെള്ളൂര്‍: പലിയേരി പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം വായനശാലാഹാളില്‍ ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍കരമ ക്ലാസും നടത്തി. കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. എം. പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജീവിത ശൈലീ രോഗങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. പവിത്രന്‍ ക്ലാസെടുത്തു. കെ. രാജേഷ് സ്വാഗതവും പി.പി. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത നൂറ്റിയമ്പതോളം പേര്‍ പ്രഷറ്-ഷുഗര്‍ കൊളസ്‌ട്രോള്‍ പരിശോധന നടത്തി

No comments:

Post a Comment