Latest News

പത്രപ്രര്‍ത്തക പുരസ്‌കാരത്തിന് അപേക്ഷക്ഷണിക്കുന്നു

പയ്യന്നൂര്‍: ദീര്‍ഘകാലം മാതൃഭൂമിയുടെ ലേഖകനും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം, കേളപ്പന്‍ സര്‍വ്വീസ് സെ ന്റര്‍, പയ്യന്നൂര്‍ പ്രസ്സ് ഫോറം എന്നിവയുടെ മുഖ്യ സംഘാടകനുമായിരുന്ന കെ. രാഘവപൊതുവാളിന്റെ സ്മരണക്കായി 2015 മുതല്‍ നല്‍കിവരുന്ന പത്ര പ്രവര്‍ത്തക പുരസ്‌കാരത്തിന് അപേക്ഷക്ഷണിക്കുന്നു. 2016 ജുലായ് മുതല്‍ 2017 ജൂണ്‍വരെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും ലഹരി ഉള്‍പ്പെടെയുള്ള സാമൂഹ്യ തിന്മകള്‍ക്ക് എ#ിരെയുള്ളതുമായ റിപ്പോര്‍ട്ടുകള്‍, ലേഖനങ്ങള്‍ എന്നിവയാണ് പുരസ്‌കാരം നല്‍കുക. 2017 സപ്തംബര്‍ ഏഴിന് രാഘവപൊതുവാളുടെ ചരമ വാര്‍ഷികദിനത്തില്‍ അന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അ വാര്‍ഡ് നല്‍കകും. 10001 രൂപ യും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് അവാ ര്‍ഡ്. അപേക്ഷകള്‍, റിപ്പോര്‍ട്ടി ന്റെ ഒറിജിനല്‍, മൂന്ന് പകര്‍പ്പുകള്‍, ജോലി ചെയ്യുന്ന സ്ഥാപന മേധാവിയുടെ സാ ക്ഷ്യപത്രം, ബയോഡാറ്റ എ ന്നിവ സഹിതം എ.കെ.പി നാരായണന്‍, ചെ യര്‍മാന്‍, കെ. രാഘവപൊതുവാള്‍ സ്മാരക പുരസ്‌കാര സമിതി ,അന്നൂര്‍ പി.ഒ,പയ്യന്നൂര്‍-670307,ഫോണ്‍ 9795416645 എന്ന വിലാസത്തില്‍ ആഗസ്ത് പത്തിനകം ലഭിച്ചിരിക്കണം.

No comments:

Post a Comment