Latest News

അനുമോദനവും ഉപഹാരസമര്‍പ്പണവും

പയ്യന്നൂര്‍: പയ്യന്നൂര്‍ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പയ്യന്നൂര്‍ മഹാദേവഗ്രാമത്തിന്റെ പരിധിയിലുള്ള വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. യോഗം വി.ടി.വി രാഘവന്‍ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫിനാന്‍സ് പയ്യന്നൂര്‍ ശാഖാ മാനേജര്‍ തമ്പാന്‍ നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. ആര്‍. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. വി.പി. മനോഹരന്‍, യു.കെ. സുരേന്ദ്രന്‍, പി.കെ. വിജയകുമാര്‍, ഡോ.എം. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് വക ക്യാഷ് അവാര്‍ചും മെമൊന്റോയും ട്രസ്റ്റ് ഡയരക്ടര്‍മാര്‍ വിതരണം ചെയ്തു. അനുമോദ യോഗത്തോടനുബന്ധിച്ച് ട്രസ്റ്റ് കുടുംബസംഗമവും പൊതുമരാമത്ത് വകുപ്പില്‍ നിന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയറായി റിട്ടയര്‍ ചെയ്ത ട്രസ്റ്റ് ഡയരക്ടര്‍ യു.കെ. പീതാംബരന് ആശംസകളും നേര്‍ന്നു. പി. മനോഹരന്‍ സ്വാഗതവും കെ.യു ശശിധരന്‍ നന്ദിയും പറഞ്ഞു.
പയ്യന്നൂര്‍: എല്‍.ഐ.സി. ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പയ്യന്നൂര്‍ ബ്രാഞ്ച് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. എഒ.ഐ പയ്യന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.യു സുനീദ് സ്വാഗതം പറഞ്ഞു.അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗം ടി. രാമചന്ദ്രന്‍, ടി. വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് കെ.സി. സതീശന്‍ അധ്യക്ഷനായിരുന്നു.
തുടര്‍ന്ന് എല്‍.ഐ.സിയും ഇന്‍കംടാക്‌സ് നിയമങ്ങളും എന്ന വിഷയത്തില്‍ ബ്രാഞ്ച് ട്രഷറര്‍ പി.വി. മഹേന്ദ്രന്‍ ക്ലാസെടുത്തു.
പയ്യന്നൂര്‍: ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോറോം വെസ്റ്റ് യൂനിറ്റ് പരിധിക്കകത്തുള്ള എസ്.എസ്.എല്‍.സി, പ്ലസ്ടു പാസ്സായ മുഴുവന്‍ കുട്ടികളെയും അനുമോദിച്ചു. അനുമോദന സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോറോം വെസ്റ്റ് വില്ലേജ് സെക്രട്ടറി കെ.സി ശോഭന ഉദ്ഘാടനം ചെയ്തു. കെ.എം. കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ.എം. ഓമന ടീച്ചര്‍ ഉപഹാരം നല്‍കി. എം.കെ. ശശിധരന്‍, ടി.വി. രാമന്‍ മാസ്റ്റര്‍, എ.വി. തങ്കമണി ടീച്ചര്‍, ടി.പി. ശ്രീജ എന്നിവര്‍ സംസാരിച്ചു. ടി. സാവിത്രി സ്വാഗതം പറഞ്ഞു.




No comments:

Post a Comment