Latest News

റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹമരണം ഉന്നതനെ തിരിച്ചറിഞ്ഞു അഭിഭാഷകയെ കണ്ടെത്താന്‍ പ്രത്യേക സംഘം

പയ്യന്നൂര്‍: തൃച്ഛംബരത്തെ റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹമരണത്ത തുടര്‍ന്ന് കോടികളുടെ സ്വത്ത് തട്ടിയെടുത്ത സംഘത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. അന്വേഷണ സംഘം തിരുവനന്തപുരത്തും കൊടുങ്ങല്ലൂരിലും കണ്ടെത്തിയ തെളിവുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് അന്വേഷണസംഘം ഇന്ന് വിലയിരുത്തും. അഭിഭാഷകയുടെ നേതൃത്വത്തില്‍ നടത്തിയ വന്‍തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
ഒരു കോടിയോളം രൂപ ഈ സംഘം പണമായിതന്നെകൃത്രിമ രേഖകളുപയോഗിച്ച് തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. വഴി വിട്ട ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയതായും കണ്ടെത്തി.അഭിഭാഷകക്കും ഇടനിലക്കാര്‍ക്കും വേണ്ട ഒത്താശ ചെ യ്തുകൊടുത്ത ഉന്നതനെ അന്വേഷണ സംഘം കണ്ടെത്തി .
ഇന്ന് ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാവാന്‍ അഭിഭാഷകയോടും ഭര്‍ത്താവിനോടും പോലീസ് ആശ്യപ്പെട്ടിരുന്നുവെങ്കിലും അന്വേഷണസംഘത്തിന് മുമ്പാകെ ഇരുവരും എത്തിയിട്ടില്ല. ഇവര്‍ ഒളിവിലാണെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇവരെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.അതേസമയം കൂടുതല്‍ തെ ളിവുകള്‍ ശേഖരിക്കുന്നതിനായി അടുത്ത ദിവസം എ.എസ്.ഐ എന്‍.കെ ഗിരീഷ്, സീനിയര്‍ സി വി ല്‍പോലീസ് ഓഫീസര്‍ രാജേ ഷ്അരവഞ്ചാല്‍എന്നിവരുടെ നേ തൃത്വത്തിലുള്ളസംഘംവീ ണ്ടും തിരുവനന്തപുരത്തേക്ക് പോകും. കൃത്രിമ രേഖകള്‍ ഉണ്ടാക്കാ ന്‍ സഹായിച്ച വില്ലേജ് ഓഫീസറെയും തഹസില്‍ദാരെയും ഇതിനകം പോലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണറിയുന്നത് . വന്‍ഗൂഢാലോചന നടന്ന സാഹചര്യത്തില്‍ പയ്യന്നൂരിലെ ഇടനിലക്കാരിലേക്കും കേസ് നീളുമെന്നാണ് സൂചന.

No comments:

Post a Comment