Latest News

ശ്രീറാം വെങ്കിട്ടറാമിന് പിറകെ മൂന്നാറില്‍ കൂട്ട സ്ഥലമാറ്റം

മൂന്നാര്‍: സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥലംമാറ്റത്തിന് പിന്നാലെ മൂന്നാറില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം. മൂ ന്നാറിലെ കൈയേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ നാല് ഉ ദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേ ക്കബിനെ ഒരാഴ്ച മുമ്പ് തൊടുപുഴയിലേക്കു സ്ഥലം മാറ്റിയിരുന്നു.
ആര്‍ഡിഒ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക്, സര്‍വേയര്‍ എന്നിവ രെയാ ണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. കൈയേറ്റ ഭൂമികളുടെ പരി ശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെഡ് ക്ലര്‍ക്ക് ജി. ബാലച ന്ദ്രപിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായാണ് നിയമിച്ചിരി ക്കുന്ന ത്. ഭരണ- പ്രതിപക്ഷ മുന്നണികളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമെന്നാണ് വിവരം. കൊട്ടക്കാമ്പൂര്‍, പാപ്പാത്തിച്ചോല, ലവ് ഡെയ്‌ലല്‍ റിസോര്‍ട്ട് ഉള്‍ പ്പെടെയുള്ള കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമാണ്. 

No comments:

Post a Comment