Latest News

സ്വകാര്യ ബസ്സുകാര്‍ ഏറ്റുമുട്ടി,' പോലീസ് ഇടപെട്ടു

പയ്യന്നൂര്‍: പഴയ ബസ് സ്റ്റാന്റില്‍ ട്രാക്കിനെ ചൊല്ലി സ്വകാര്യ ബസ്സിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ബസ്സ് ട്രാക്കില്‍ നിര്‍ത്തിയിടുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജീവനക്കാരെ പിടികൂടുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യാത്രക്കാര്‍ക്ക് അസൗകര്യമാംവിധം കയ്യേറ്റത്തിലേര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.കുറച്ചുദിവസങ്ങളിലായി ബസ് സ്റ്റാന്റില്‍ സമയക്രമത്തെ ചൊല്ലിയും ട്രാക്കില്‍ ബസ്സ് നിര്‍ത്തിയിടുന്നതിനെ ചൊല്ലിയും നിരന്തരം വാക്കേറ്റവും ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും പതിവായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറെയും ദുരിതത്തിലാവുന്നത് വിദ്യാര്‍ത്ഥികളും സ്ത്രീകളുമാണ്.

No comments:

Post a Comment