Latest News

ഡോക്ടര്‍മാരെ ആദരിച്ചു

പയ്യന്നൂര്‍: ലയണ്‍സ് ക്ലബ്ബ് പയ്യന്നൂര്‍ ഡോക്‌ടേഴ്‌സ് ദിനം ആചരിച്ചു. പയ്യന്നൂരിലെ മുതിര്‍ന്ന ഡോക്ടറായ എ.ആര്‍.പൈയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.
പ്രസിഡണ്ട് സുരേഷ് കോര്‍മത്ത് അധ്യക്ഷത വഹിച്ചു. ഡോ.കെ. ദാമോദരന്‍, ഡോ. കെ ഗോപിനാഥ് വി. ബാലന്‍, സി.പി. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ലയണ്‍സ് ക്ലബ്ബ് പെരുമ്പ ഡോ. ദാമോദരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ നാസിം ആദരിക്കല്‍ നിര്‍വ്വഹിച്ചു. വി. ബാലന്‍, ജയരാജ് കുട്ടമത്ത്, പി.പി. നാസര്‍, രാജേഷ് പൊതുവാള്‍, ഹൈദര്‍ ഗിമാലി, രവി കുന്നുച്ചിറ, കെ.യു വിജയന്‍, കെ.ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. മിഡ്ടൗണ്‍ റോട്ടറിക്ലബ്ബ് ഡോ.എ.വി.ദാമോദരനെ ആദരിച്ചു. പ്രസിഡണ്ട് കെ. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ. പത്മനാഭന്‍, ഡോ. ബി. വിനയകുമാര്‍, ഡോ. പ്രവീണ്‍ ഗോപിനാഥ്. വി. ഉപേന്ദ്രഷേണായ്, ഗംഗാധരന്‍ മേലേടത്ത്, സുരേഷ് ഷേമായി, സി.എം. സത്യജിത്ത്, ശ്രീപ്രസാദ്, കെ.പി. ദിവാകരന്‍, ടി.പി. നാരായണന്‍,പ്രൊഫ. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment