കണ്ണപുരം: ദോഷ പരിഹാരത്തിന്റെ മറവില്‍ തറവാട്ടില്‍ സൂക്ഷിച്ച രത്നങ്ങള്‍ തട്ടിയെടുത്ത് കബളിപ്പിച്ചുവെന്ന പരാതിയില്‍ ജ്യോ ത്സ്യര്ക്കെതിരെ പോലീസ് കേ സെടുത്തു. ചെറുകുന്ന് ഇടക്കേപ്പുറം സ്വദേശി പോള ജയരാജന്റെ പരാതിയിലാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി. പി.പി. സദാനന്ദന്റെ നിര് ദ്ദേശ പ്രാരം കണ്ണപുരം പോലീസ് കേസെടുത്തത്. പുരാതന തറവാട്ടില്‍ നടന്ന സ്വര്‍ണ്ണപ്രശ്ന ചിന്തയില്‍ ദോഷം കണ്ടെത്തിയ ജ്യോത്സ്യര് ദോഷ പരിഹാരത്തിന്റെ മറവില്‍ വീട്ടുടമയെ കബളിപ്പിച്ച് തറവാട്ടില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന അമൂല്യ രത്നങ്ങള്‍ കൈപ്പറ്റി കബളിപ്പിച്ചുവെന്ന് കാണിച്ച് പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
വിശ്വാസവഞ്ചന നടത്തിയെന്ന് ജ്യോത്സ്യര്ക്കെതിരെ കേസ്
Reviewed by Online News
on
04:21:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment