Latest News

അജ്ഞാത വാഹനമിടിച്ച് യുവാവ് മരണപ്പെട്ട കേസ്: ഓട്ടോയും ഡ്രൈവറും കസ്റ്റഡിയില്‍

പയ്യന്നൂര്‍: ദേശീയപാതയില്‍ എ ടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിന് സമീപം അജ്ഞാതവാഹനമിടി ച്ച് പരുക്കേറ്റ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തിയഓട്ടോയും ഡ്രൈവറും കസ്റ്റഡിയില്‍ . അപകടം വരുത്തിയത്. കാ ങ്കോല്‍ ആലക്കാട്ടെ കാങ്കോക്കാരന്‍ വീട്ടില്‍ എ.വി. സന്തോഷി ന്റെ കെ.എല്‍.13-പി 2322നമ്പര്‍ ഓട്ടോറിക്ഷയാണെന്ന് പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ കീ ഴില്‍ എസ്.ഐ എം.എന്‍. ബി യോജിയിയും സംഘ വും കണ്ടെത്തി.ഓട്ടോയും ഡ്രൈവര്‍ സ ന്തോഷിനെയും പോ ലീസ് കസ്റ്റഡിയിലെടുത്തു. എടാട്ടെ രണ്ട് കെട്ടിടങ്ങളില്‍ സ്ഥാപിച്ച സിസിടിവിയില്‍ നി ന്നും പോലീസിന് ലഭിച്ച ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയുടെയും യുവാവിനെ പരിശോധിച്ച ഡോക്ടറുടെ നിഗമനങ്ങളും പരിഗണിച്ച പോലീസ് കഴിഞ്ഞ ര ണ്ട് ദിവസമായി നടത്തിയ ഊര്‍ ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് അപകടം വരുത്തിയ ഓട്ടോറിക്ഷ കണ്ടെത്താനായത്. അപകടം നടന്നിട്ട് പോലീസി ല്‍ വിവരമറിയിച്ചില്ലെന്ന വകുപ്പുകൂടി ഡ്രൈവര്‍ക്കെതിരെ കേസി ല്‍ ചേര്‍ക്കുമെന്ന്‌സി.ഐ.പറഞ്ഞു.
ഇക്കഴിഞ്ഞ ഇരുപത്തിയൊമ്പതിന് രാത്രി പത്ത് മണിയോടെയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശിയായ പി.എല്‍ ഫ്രാന്‍സിസിന് (45) പരുക്കേറ്റിരുന്നു. അബോധാവസ്ഥയിലായ ഫ്രാ ന്‍സിസിനെ ആദ്യം പരിയാരംമെഡിക്കല്‍ കോ ളേജ് ആശുപത്രിയിലും തുടര്‍ന്ന് പരുക്ക്ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

No comments:

Post a Comment