Latest News

പയ്യന്നൂര്‍ വനിതാ പോളിടെക്‌നിക് പുനര്‍ജ്ജനി ക്യാമ്പിന് അവാര്‍ഡ്

 പയ്യന്നൂര്‍: ഗവ. വനിതാ പോളി ടെക്‌നിക് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂനിറ്റുകള്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില് നടത്തിയ പുനര്‍ജ്ജനി ക്യാമ്പിന് മികച്ച ക്യാമ്പിനുള്ള നാഷണല്‍ സര്‍വ്വീസ് ടെക്‌നിക്കല്‍സെല്ലിന്റെ അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ ജനുവരി രണ്ടുമുതല്‍ ഒമ്പതുവരെയായിരുന്നു ക്യാമ്പ്.
ഇടപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടിഎം.തോമസ് ഐസക്കില്‍ നന്ന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അനീഷ്‌കുമാര്‍ എം. അവാര്‍ഡ് ഏറ്റുവാങ്ങി. നൂറ്റിയിരുപതിലേറെ വൊളന്റിയര്‍മാരും അധ്യാപകരും ചേര്‍ന്ന് ബയോമെഡിക്കല്‍ ഉപകരണങ്ങളും ആശപത്രി ഫര്‍ണ്ണിച്ചരും അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കി.

No comments:

Post a Comment