Latest News

സംയുക്ത ജമാഅത്ത് ഹജ്ജ് ക്യാമ്പ് നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയിലെ പയ്യന്നൂര്‍, പിലാത്തറ, പെരുമ്പ, മാതമംഗലം, പുളിങ്ങോം എന്നീ അഞ്ച് റെയ്ഞ്ചുകളിലെ അറുപത്തിയൊന്ന് മഹല്ലുകളുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി ആതിഥ്യമരുന്ന ഹജ്ജ് ക്യാമ്പ് നാളെ രാവിലെ ഒമ്പതുമണി മുതല്‍ വെള്ളൂര്‍ പാലത്തരശംസല്‍ ഉലമ നഗറില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പ് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍, കര്‍ണ്ണാടക ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ലാ ഖാസിമി മൂത്തേടം നേതൃത്വം നല്‍കും. പ്രസിഡണ്ട് സയ്യിദ് കെ.പി.പി. തങ്ങള്‍ അല്‍ബുഖാരി അധ്യക്ഷനായിരിക്കും. ജനറല്‍ സെക്രട്ടറി എം. മുഹമ്മദലി ഹാജി സ്വാഗതം പറയും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഹജ്ജാജിമാര്‍ പങ്കെടു ക്കുന്ന ക്യാമ്പ് വൈകുന്നേരം സമാപിക്കുമെന്ന് കബീര്‍ഫൈസി ചെറുകോട്, സയ്യിദ് കെ.പി.പി. തങ്ങള്‍, എം.മുഹമ്മദലി ഹാജി, എസ്.എ. ഷുക്കൂര്‍ഹാജി, ടി.പി മഹമൂദ് ഹാജി മാതമംഗലം, കെ.പി. അബ്ദുല്‍ നാസര്‍ ഹാജി, എന്‍.ഇ. ഇബ്രാഹിംഹാജി, എ. സുല്‍ഫിക്കര്‍അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

No comments:

Post a Comment