Latest News

രാമായണമാസാചരണം ഞായറാഴ്ച മുതല്‍

പയ്യന്നൂര്‍:കൊക്കാനിശ്ശേരി മഠത്തുംപടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പതിനാറിന് ഞായറാഴ്ച മുതല്‍ ആഗസ്ത് പതിനാറ് ബുധനാഴ്ച വരെ രാമായണ മാസാചാരണം നടക്കും.എല്ലാ ദിവസവും വൈകുന്നേരം അഞ്ചരമണി മുതല് ആറരമണിവരെ രാമായണ പാരായണം നടക്കും.ആഗസ്ത് പതിമൂന്നിന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാമായണ ക്വിസ് നടക്കും തൃക്കരിപ്പൂര്‍: രാമവില്യം കഴകം അദ്ധ്യാത്മിക കമ്മിറ്റി പതിനാറു മുതല്‍ ആഗസ്റ്റ് പതിനാറുവരെ രാമായണ മാസാചരണം നടത്തുന്നു. വൈകുന്നേരം അഞ്ച് മണിക്ക് കഴകം അന്തിത്തിരിയന്‍ ടി.വി. കു ഞ്ഞിരാമന്‍ മാസാചരണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. പൂരക്കളി പണിക്കര്‍ കക്കുന്നം പത്മനാഭന്‍ ആദ്യദിവസ പാരായണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഞ്ച് കീഴ്ഘടക ക്ഷേത്രങ്ങ ളിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ പാരായണം നടത്തും. രാമായണ മാസാചരണ പരിപാടിയുടെ സമാപനം ആഗസ്ത് പതിമൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കഴകത്തില്‍ നടക്കും. പൊതു ജനങ്ങള്‍ക്കുള്ള രാമായണ പാരായണ മത്സരം,വിദ്യാര്‍ത്ഥികള്‍ക്ക് രാമായണ ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിക്കും. തൃക്കരിപ്പൂര്‍: കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം വികസന സമി തിയുടെ നേതൃത്വത്തില്‍ രാമായണ മാസം ആചരിക്കും. പതിനാറിന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ക്ഷേത്രം അന്തിത്തിരിയന്‍ നിലവിളക്ക് കൊളുത്തി രാമായണ മാസാചര ണത്തിന് തുടക്കം കുറിക്കും.കക്കുന്നം പത്മനാഭന്‍ രാമായണ പാരായണം നടത്തും. വിവിധ പരി പാടികള്‍ നടത്തുവാനും വികസനസമിതി തീരുമാനിച്ചു.

No comments:

Post a Comment