Latest News

സി.വി. ധനരാജ് അനുസ്മരണം നാളെ

പയ്യന്നൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കുന്നരു കാരന്താട്ടെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജ് അനുസ്മരണം നാളെ പയ്യന്നൂരില്‍ നടക്കും.ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകുന്നേരം നാല് മണിക്ക് പെരമ്പ കേന്ദ്രീകരിച്ച് നടക്കുന്ന യുവജന പ്രകടനം പഴയ ബസ് സ്റ്റാന്റിലെ ഷേണായിസ് സ്‌ക്വയറില്‍ സമാപിക്കും.തുടര്‍ന്ന് അനുസ്മരണ പരിപാടി രക്തസാക്ഷ്യം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

No comments:

Post a Comment