Latest News

അവാര്‍ഡ് വിതരണവും ആചാരസ്ഥാനികരെ ആദരിക്കലും ഞായറാഴ്ച

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി സേ വാസംഘം എസ്.എസ്.എല്‍ .സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി സേവാസംഘത്തിലെ മെമ്പര്‍മാരുടെ മക്കളെയും സമുദായ ആചാര സ്ഥാനികരെ ആദരിക്കുന്നു. ഇരുപത്തിമൂന്നിന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പ യ്യന്നൂര്‍ സൗത്ത് എല്‍.പി. സ്‌കൂളി ല്‍ (മുച്ചിലോട്ട് സ്‌കൂള്‍) നടക്കു ന്ന പരിപാടി സേവാസം ഘം പ്ര സിഡണ്ട് പി. തമ്പാന്റെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ബാലന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.എസ്. ജനറല്‍ സെക്രട്ട റി കെ. വിജയന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണവും ആചാരസ്ഥാനികരെ ആദരിക്കലും നിര്‍വ്വഹിക്കും. കൗണ്‍സിലര്‍ പി. പ്രീത വി ദ്യാര്‍ത്ഥികളെ അനുമോദിക്കും. പി. മോഹനന്‍, പി. അപ്പുക്കുട്ടന്‍, പി. ശ്യാമള,പി. ലക്ഷ്മണന്‍, സ തീഷ്ബാബു എന്‍.വി എന്നിവര്‍ സംസാരിക്കും. ഐ.വി. മോഹനന്‍ സ്വാഗതം പറയും. 

No comments:

Post a Comment