Latest News

ദുബൈ കെഎംസിസി എ.ബി. അബ്ദുസലാം ഹാജി അവാര്‍ഡ് കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക്

തൃക്കരിപ്പൂര്‍: ദുബൈകെഎംസിസി നേതാവ് എ.ബി. അബ്ദുസലാം ഹാജിയുടെ സ്മരണക്കായി തൃക്കരിപ്പൂര്‍ ദുബൈ കെഎംസിസി ക മ്മിറ്റി ഏര്‍പ്പെടുത്തിയ ജനസേവാ പുരസ്‌കാരത്തിന് തൃക്കരിപ്പൂരിലെ കെ. ഭാസ്‌കരന്‍ മാസ്റ്ററെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
11,111 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. തൃക്കരിപ്പൂരിന്റെ സാമൂഹിക സാംസ്‌കാരിക വികസന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് 'ാസ്‌കരന്‍ മാസ്റ്റര്‍. തൃക്കരിപ്പൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഗവ. പോളി ടെക്‌നിക് കോളജ്, റെയി ല്‍വേ വികസനം എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ചു. സാമുദാ യിക സൗഹാര്‍ദ്ദത്തിന് ഈ അധ്യാപകന്റെ സംഭാവന വിലമ തി ക്കാനാവാത്തതാണ്. കായിക മേഖലയില്‍ വിശിഷ്യാ ഫുട്ബാള്‍ വളര്‍ ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. കമ്മിറ്റിയുടെ മൂന്നാമത് അവ ാര്‍ഡാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബ ഷീര്‍, ഡോ. വി. സാംബഷെട്ടി(മരണാനന്തരം) എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയത്.

No comments:

Post a Comment