Latest News

ബഷീര്‍ അനുസ്മരണം

പയ്യന്നൂര്‍: തായിനേരി എശ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബഷീര്‍ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. എം.വി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയുടെ ആവിഷ്‌കാരം അരങ്ങേറി. സീനിയര്‍ അസിസ്റ്റന്റ് ടി. ശ്യാമള അധ്യക്ഷയായി. ടി.എന്‍. മധു, ഒ.കെ. അപ്പന്‍, കെ.ആര്. വിനോദ്, പി.കെ. സത്യനാഥന്‍, കെ. അരുണ, രോഹിത്, ജീവന്‍ സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജ് മലയാള വിഭാഗം സംഘടനയായ മലയാള സമാജം ബഷീര്‍ അനുസ്മരണം നടത്തി. സി. നിര്‍മ്മല്‍ അധ്യക്ഷനായി. ഡോ. ജയചന്ദ്രന്‍ കീഴോത്ത്, പി. സോന, ഡോ. സിന്ധു, സി. ലക്ഷ്മി, ഡോ. വി. വാസുദേവന്‍, ടി.പി. അമല്‍, പി.വി.അശഅവിനി എന്നിവര്‍ പ്രസംഗിച്ചു.
കരിവെള്ളൂര്‍: എ.വി. സ്മാരക ഗവ. ഹയര്‍സെക്കന്ററി മലയാള സാഹിത്യവേദി വൈഖരിയുടെ നേതൃത്വത്തില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി. അജിത പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളായ അന്‍ഷ അഷ്‌റഫ്, വി.എം. അനുപമ, സി.എച്ച്. അഞ്ജലി എനനിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം മാങ്കോസ്റ്റിന്‍ ചുവട്ടിലേക്ക് നടന്നു. അധ്യാപകരായ പ്രഭാകരന്‍ വണ്ണാടില്‍, ഡോ.ടി.ഗീത, പി രമേഷ് ബാബു, സന്തോഷ് കോറമംഗലം, കെ.ടി. സീമ, പി. ഉഷ, ജ്യോതിലക്ഷ്മി, ടി.പി. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
പയ്യന്നൂര്‍:വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ അനശ്വരകഥാപാത്രങ്ങളെയും ഒരേവേദിയില്‍ അവതരിപ്പിച്ചു. പുറച്ചേരി ഗവ. യു.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കിയുള്ള കലാസൃഷ്ടി വേദിയിലെത്തിച്ചത്. ബഷീറിന്റെ സിനിമയിലെ ഗാനങ്ങള്‍ സഫീര്‍ ആലപിച്ചു. കെ.ഇ. കരുണാകരന്‍, പി. രമേശന്‍, പി.ബി. ഷിജി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment