Latest News

നിരവധി മോഷണക്കേസുകളിലെ പ്രതിയായ കൗമാരക്കാരന്‍ പിടിയില്‍

പയ്യന്നൂര്‍:നിരവധി വാഹനമോഷക്കേസില്‍ പ്രതിയായി ജുവൈനല്‍ കോടതി ശിക്ഷിച്ച് അഗതിമന്ദിരത്തില്‍ കഴിയുകയായിരുന്ന കൗമാരക്കാരന്‍ തടവ് ചാടി.ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി. കാസര്‍കോട് പരവനടുക്കം ജുവൈനല്‍ഹോമില്‍ കഴിയുകയായിരുന്ന കൗമാരക്കാരനാണ് തടവുചാടിയത്. മഫ്ടിയിലെത്തിയ പയ്യന്നൂര്‍ സി.ഐ ആസാദി ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയര്‍ പോ ലീസ് ഓഫീസര്‍മാരായടി.പി. രാഘവന്‍, ഷറഫുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എ ന്നിവരടങ്ങിയ സംഘം ഇന്ന ലെ വൈകുന്നേരം അഞ്ചര മണിയോ ടെ പയ്യന്നൂര്‍ പഴയ സ്റ്റന്റില്‍ നി ന്നും റെയില്‍വെ സ്റ്റേഷനിലേക്കു ള്ള ബസ്സ് യാത്രക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ പതിനേഴിന് പരവനടുക്കത്തെ ജുവൈനല്‍ ഹോ മില്‍ നിന്ന് ചാടിയതായിരുന്നു കൗമാരക്കാരന്‍. കാസര്‍കോട് പോലീസ് അ ന്വേഷിക്കുന്നതിനിടെ കോഴിക്കോ ട് ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ കോഴിക്കോടും നിന്നും രക്ഷപ്പെടുകയായിരുന്നു. പയ്യന്നൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി തുടങ്ങിയ സ്റ്റേഷനുകളില്‍ കൗമാരക്കാരനെതിരെവാഹനമോഷണ കേസുകള്‍ നിലവിലുണ്ട്.കൗമാരക്കാരനെ കാസര്‍ കോ ട് പോലീസിന് കൈമാറി

No comments:

Post a Comment