Latest News

സി.പി.എം കുടുംബസംഗമം തുടങ്ങികേരളം ഉത്തരേന്ത്യയല്ലെന്ന് പി. ജയരാജന്‍

രാമന്തളി: ചുണ്ടങ്ങ കൊടുത്ത് വഴുതിനിങ്ങ വാങ്ങിയിട്ട് നാടുമുഴുവന്‍ ആര്‍.എസ്.എസ്. നുണ പ്രചരണം നടത്തുകയാണെന്നും ജനങ്ങളെ കബളിപ്പിക്കാനായി ഇവര്‍ അഭയാര്‍ത്ഥി ക്യാമ്പ് നടത്തുന്നത് കൊലക്കേസ് പ്രതിയു ടെ വീട്ടിലാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇക്കഴിഞ്ഞ ഡിസംബര്‍ അവധിക്കാലത്ത് ശിബിരമെന്ന പേരില്‍ നടത്തിയ ക്യാമ്പില്‍ ആളെക്കൊല്ലാനുള്ള പരിശീലനമാണ് നടത്തിയതെന്നും മതഭ്രാന്ത് പ്രചരിപ്പിച്ച് നാട്ടില്‍ കലാപത്തിന് വഴിയൊരുക്കുന്ന ആര്‍.എസ്.എസ്സിന്റെ വാക്കുകള്‍ കേട്ട് നടക്കാന്‍ കേരളം ഉത്തരേന്ത്യയല്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനിരയായ സി.പി.എം പ്രവര്‍ത്തകരുടെ കുടുംബസംഗമം കക്കംപാറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയാ സെ ക്രട്ടറി ടി.ഐ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ സി. കൃഷ്ണന്‍, ടി.വി. രാജേഷ്, സി.പി.എം നേതാക്കളായ കെ.വി. ഗോവിന്ദന്‍, ഇ.പി. കരുണാകരന്‍, വി. നാരായണന്‍, എം.വി. ഗോവിന്ദന്‍, വി. പ്രമോദ്, ഒ.കെ. ശശി എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം നടക്കുന്ന സ മാപന യോഗത്തില്‍ സി.പി. എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന്‍ പങ്കെടുക്കും

No comments:

Post a Comment