Latest News

എ ടി എം കൗണ്ടറില്‍ ക്യാമറ വെച്ച് പണം തട്ടാന്‍ ശ്രമം: ഒരാള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: എടിഎം കൗണ്‍റില്‍ സി സി ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെകൂടി പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് തളങ്കര സ്വദേശി അജ്മല്‍ ഇബ്രാഹിമിനെ (30)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസി ലെ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ മതിലകത്ത് സ്വദേശി എബി (26)യെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എബിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അജ്മലിനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.എബിയും അജ്മലും അറസ്റ്റിലായതോടെ ത ളങ്കര സ്വദേശി ജുനൈലിനെയാണ് ഇനി പിടികൂടാനുള്ളത്.

No comments:

Post a Comment