Latest News

അഞ്ചുപേര്‍ക്ക് ഗുരുതരം വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ച

കോഴിക്കോട്: കുന്ദമംഗലം മലയമ്മയില്‍ വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. സുഹൃത്തുക്കളായ അഞ്ചുപേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി ബാലനാ(54)ണ് മരിച്ചത്. ഇയാള്‍ ക്കൊ പ്പം മദ്യപിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ സന്ദീപ്, ചേക്കുട്ടി, ഹരിദാസ്, തൊമ്മന്‍, സുരേഷ് എ ന്നിവരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചി കിത്സയില്‍ കഴിയുന്നത്.സന്ദീപ്,ചേക്കുട്ടി എ ന്നിവരുടെ നില അതീവഗുരുതരമാണ്.ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ ത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുന്ദമംഗലത്തിനടുത്ത് മലയമ്മയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മദ്യം കഴിച്ചവരാണ് ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബാലന്‍ മരണപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് അവശനിലയില്‍ കണ്ടെത്തിയ മറ്റ് അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്ു

No comments:

Post a Comment