Latest News

കാമുകിയുടെ മുന്നില്‍ അപമാനിതനായ രണ്ട് മക്കളുടെ പിതാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരിയാരം: ഭാര്യയേയും മക്കളെ യും ഉപേക്ഷിച്ച് വാട്‌സപ്പിലൂടെ പരിചയപ്പെട്ട കാമുകിക്കൊപ്പം എറണാകുളത്തേക്ക് യാത്ര പുറപ്പെട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കാമുകിയുടെ മുന്നില്‍ യുവാവിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തായതോടെ കാമുകി കരഞ്ഞുകൊണ്ട് സ്റ്റേഷനില്‍ നിന്നും ഇറങ്ങിപ്പോയി.ഇതില്‍ മനംനൊന്താണെന്ന് പറയുന്നു യുവാവ് കൈഞര മ്പ് ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്.
ഭാര്യയും മക്കളുമുള്ള കാലിക്കടവ് കൊല്ലറൊടിയിലെ നാല്‍പത്തിയഞ്ചുകാരനാണ് ഇത്തരത്തില്‍ യുവതിയെ പ്രണയിച്ച് നാടുവിടാന്‍ ഒരുങ്ങിയത്.
വാട്‌സപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അവിവാഹിതനാണെ ന്ന് പരിചയപ്പെടുത്തിയശേഷം തീവണ്ടിമാര്‍ഗ്ഗം നാടുവിടുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട് പോലീസ് യുവാവുമായി ഫോണില്‍ ബന്ധപ്പെടുകയും സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയുമായിരുനനു.
ഇതേ തുടര്‍ന്ന് യുവതിയുമായി സ്റ്റേഷനിലെത്തിയ യുവാവിന്റെ തനിനിറം മനസ്സിലാക്കിയ യുവതി കരഞ്ഞുകൊണ്ട് സ്റ്റേഷ ന്‍ വിട്ടോടി. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവ് ഇടതുകൈയുടെ ഞരമ്പ് മുറിക്കുകയും രക്തംവാര്‍ന്ന നിലയില്‍ ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അപകടനില തരണം ചെയ്ത യു വാവ് പരിയാരം മെഡിക്കല്‍കോളേജ്ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

No comments:

Post a Comment