Latest News

സൗജന്യ ആയൂര്‍വ്വേദ മെഗാ ചികിത്സാ ക്യാമ്പ് വെള്ളിയാഴ്ച

പയ്യാവൂര്‍: ചെമ്പേരി വൈ.എം.സി.എ.യുടെ നേതൃത്വത്തില്‍ 'ാരതീയ ചികിത്സാ വകുപ്പ് ,ഏരൂവേശി ഗ്രാമ പഞ്ചായത്ത്, ഏരുവേശ്ശി ആ യൂര്‍വ്വേദ ഡിസ്പന്‍സറി എന്നിവയുടെ സഹകരണത്തോടെ സൗജ ന്യ ആയൂര്‍വ്വേദ മെഗാ ചികിത്സാ ക്ലാസ് നടത്തും. ഇരുപത്തിയൊന്നിന് വെള്ളിയാഴ്ച രാവിലെ പത്തുമണിമുതല്‍ ഒരു മണി വരെ ചെമ്പേരി മദര്‍ തെരേസാ ഓഡിറ്റോറിയത്തിലാണ് ചികി ത്സാ ക്യാമ്പ് നടത്തുന്നത്. വിവിധ ഗവ. ആയൂര്‍വ്വേദ ഹോസ്പിറ്റലില്‍ നിന്നുള്ള ഡോ.ധ ന്യചന്ദ്രന്‍ ,ഡോ.സിത്താര കെ.പയ്യനാട്ട്, ഡോ.അമ്പിളി മോഹന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജ്യന്യമായി നല്‍കും. തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യവും സൗജന്യമായി ലഭിക്കുമെ ന്നും ആദ്യം പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുന്നൂറ് ആളുകള്‍ക്കാണ് അവസരം ലഭിക്കുകയെന്നും പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ചെമ്പേരി യിലെ അന്നാ മെഡിക്കല്‍സിലോ താഴെ കാണുന്ന ഫോണ്‍ നമ്പറു കളിലോ ബന്ധപ്പെടണമെന്നും പ്രോഗ്രാം ഡയറക്ടര്‍ സിബി പിണക്കാ ട്ട് അറിയിച്ചു.ഫോണ്‍: 9447 548 155,9496 832 214, 9447 888 610, 9495 182 529

No comments:

Post a Comment