Latest News

ബൈക്കുകളില്‍ കടത്തുകയായിരുന്ന 11 കിലോ ചന്ദനമുട്ടികളുമായി മൂന്നുപേര്‍ അറസ്റ്റില്‍

നീലേശ്വരം:ബൈക്കുകളില്‍ കട ത്തുകയായിരുന്ന പതിനൊന്ന്കിലോ ചന്ദനമുട്ടികളുമായി മൂന്നു പേരെ പോലീസ്അറസ്റ്റ് ചെയ്തു.
ബേഡകം കൊളത്തൂര്‍ സ്വദേ ശികളായ അബ്ദുല്‍ ഖാദര്‍(23), ഷാഹുല്‍ ഹമീദ്(24), ചട്ടഞ്ചാല്‍ തെക്കിലിലെ എം റഷീദ് (24) എ ന്നിവരെയാണ് പോലീസ് അറ സ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം അ ഞ്ചര മണിയോടെ നീലേശ്വരം പള്ളി ക്കര റെയില്‍വെ ഗേറ്റിന് സമീ പം വാഹന പരിശോധന നടത്തു കയായിരുന്നനീലേശ്വരം എസ് ഐ പി പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ.എല്‍. 14 എന്‍. 654,കെ.എ.19-ഡി.6981 നമ്പര്‍ ബൈക്കുകളില്‍ കടത്തുകയായിരുന്ന ചന്ദനമുട്ടികളുമായി മൂ ന്നം ഗസംഘത്തെ പിടികൂടിയത്.
അബ്ദുല്‍ ഖാദറും ഷാഹുല്‍ ഹ മീദും ഒരു ബൈക്കിലും റഷീദ് മറ്റൊരു ബൈക്കിലുമാണ് ഉ ണ്ടായിരുന്നത്. പോലീസ് നടത്തി യ പരിശോധനയില്‍ രണ്ട് ബൈ ക്കുകളില്‍ നിന്നുമായി അഞ്ചു കി ലോ വീതം ചന്ദനമുട്ടികള്‍ ക ണ്ടെടുക്കുക യായിരുന്നു. ബൈ ക്കുകള്‍ കസ്റ്റഡിയിലെടുത്ത പോലീസ് മൂന്നുപേരെയുംഅറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് വെളളാവില്‍ നി ന്നും എരമത്ത് നിന്നുമാണ് ചന്ദനമുട്ടികള്‍ കൊണ്ടുവരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. .ചന്ദനക്കള്ളക്കടത്ത് സംഘ ത്തിലെ പ്രധാന കണ്ണികളാണ് മൂന്നുപേരുമെന്ന് പോലീസ് സം ശയിക്കുന്നു. ഒരു കിലോ ചന്ദന ത്തിന് രണ്ടായിരം രൂപയോളം വില കിട്ടുമത്രെ.

No comments:

Post a Comment