Latest News

ഡോ.ടി.വി സുകുമാരനെ അനുസ്മരിച്ചു

പയ്യന്നൂര്‍: യുവകലാസാഹിതി പയ്യന്നൂര്‍ ഡോ.ടി.വി സുകുമാരന്‍ അനുസ്മരണം സംഘടിപ്പിച്ചു. പയ്യന്നൂര്‍ വ്യാപാരി ഭവനില്‍ വെച്ച് നടന്ന അനുസ്മരണ പരിപാടിയില്‍ യുവകലാസാഹിതി ജില്ലാ സെക്രട്ടറി ടി. പ്രകാശന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീരാമകൃഷ്ണന്‍ കണ്ണോം, എന്‍.വി ഭാസ്‌കരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ വി.ടി.വി മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ.വി പത്മനാഭന്‍ സ്വാഗതവും കെ.വി. ബാലന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment