Latest News

റിട്ട; ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം സമഗ്ര അന്വേഷണം വേണം-സി.പി.എം

തളിപ്പറമ്പ്: ഡോ.പി.കുഞ്ഞമ്പുനായരുടെ സ്വത്തുക്കള്‍ അന ധി കൃതമായി കയ്യടക്കിവെച്ചിരിക്കുന്നവര്‍ക്കെതിരെ സിപിഎം നേതൃത്വം രംഗത്ത്. മുന്‍ ഡെപ്യൂട്ടി റെജിസ്ട്രാര്‍ തളിപ്പറമ്പിലെ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ ദുരൂഹമരണത്തിനും കോടികളുടെ സ്വത്ത് സമ്പാദ്യം തട്ടിയെടുക്കലിനും പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഎം തളിപ്പറമ്പ് എരിയാ ക മ്മിറ്റി ആവശ്യപ്പെട്ടു.
ബാലകൃഷ്ണനെ കൊലപ്പെടുത്തിയശേഷമാണ് വ്യാജരേഖകള്‍ സൃഷ്ടിച്ച് കോടികളുടെ പൂര്‍വിക സ്വത്തുക്കള്‍ പ്രതികള്‍ തട്ടി യെടു ത്തതെന്ന് ജനങ്ങളും ബന്ധുക്കളും സംശയിക്കുന്ന സാഹച ര്യ ത്തില്‍പോലിസ് അന്വേഷണം ഈ സംശയത്തെ സാ ധൂകരിക്കുന്ന സാഹചര്യത്തില്‍ പ്രതികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യ ണമെന്നും ചികിത്സപൂര്‍ത്തിയാകുന്നതിന് മുമ്പ് നിര്‍ ബന്ധമായി ഡി സ്ചാര്‍ജ് ചെയ്യിച്ച് കൊണ്ടുവന്ന ബാലകൃഷ്ണന്‍ കൊല്ല പ്പെട്ടത ല്ലെങ്കില്‍ മരണം മറച്ചുവച്ചതും തുടരന്വേഷണം അ ട്ടിമറിക്കാന്‍ പോലിസിനുമേല്‍ ഭരണതലത്തിലെ ഉന്നതര്‍ ഇടപെട്ടതെ ന്തി നായിരുന്നുവെന്നുംകൊലപാതകസാധ്യതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നതെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു
ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറി ക്കാനും തിരുവനന്തപുരത്തെ കോടികളുടെ വീടും സ്ഥലവും വില്‍ ക്കാനും ബലമായി കൈമാറാനും രണ്ട് മന്ത്രിമാരും പോലിസ് ഉന്നത രും അവിഹിതമായി ഇടപെട്ടതിനെക്കുറിച്ചും സമഗ്രമായ അന്വേഷ ണമുണ്ടാകണം. പ്രാഥമികമായി അന്നത്തെ പേട്ട സിഐ, കൊടു ങ്ങല്ലൂര്‍ എസ്‌ഐ എന്നിവരെ സസ്‌പെന്റ് ചെയ്യണം. വില്ലേജ് ഓഫി സറും തഹസില്‍ദാറും മുനിസിപ്പല്‍ സെക്രട്ടറിയും മറ്റും ഉദ്യോ ഗസ്ഥരും ചേര്‍ന്ന് ജിവിതത്തിലൊരിക്കലും പരസ്പരം കാണുകയോ അറിയുകയോ ചെയ്യാത്ത രണ്ടുപേരെ യാതൊരു അന്വേഷണ വുമി ല്ലാതെ 'ഭാര്യഭര്‍ത്താക്കന്‍മാരാക്കി' എന്നത് ഞെട്ടിപ്പിക്കുന്ന താണ്. ഇവര്‍ നിയമവിരുദ്ധമായി നല്‍കിയ പിന്തുടര്‍ച്ചാവകാശം പോ ലെയുള്ള അതീവപ്രാധാന്യമേറിയ രേഖകളുടെ പിന്‍ബലത്തിലാണ് ഗൂഡസംഘം ബാലകൃഷ്ണന്റെയും അച്ഛന്‍ കുഞ്ഞമ്പുനായരുടെയും സ്വത്തും സമ്പാദ്യവും തട്ടിയെടുത്തത്. അതിനാല്‍ ഇവരെയും കൊ ലക്കേസില്‍ പ്രതികളാക്കണം. കൂടാതെ നിലവില്‍ സര്‍വിസി ലുള്ള വരെ ഉടന്‍ പിരിച്ചുവിടണം. തുടക്കം മുതല്‍ പ്രതികള്‍ക്ക് സംരക്ഷ ണവും സഹായവുമായി രംഗത്തുള്ള കുപ്രസിദ്ധ ബ്ലേഡ്‌ചെക്ക് തട്ടിപ്പുകേസുകളിലെ പ്രതിക്കും ഗുണ്ടാസംഘത്തിനും സംഭവത്തി ലുള്ള പങ്കാളിത്തവും അന്വേഷിക്കണം. പരേതനായ ക്യാപ്റ്റന്‍ ഡോ. കുഞ്ഞമ്പുനായരുടെ കോടികളുടെ സ്വത്തുക്കള്‍ ഇപ്പോഴും കയ്യട ക്കിയിട്ടുള്ള തളിപ്പറമ്പിലെ ബ്ലേഡുസംഘത്തിനും ചില സ്വകാര്യ വ്യക്തികള്‍ക്കും സംഭവത്തിലുള്ള പങ്കും അന്വേഷണ വിധേയമാ ക്കണം. ഒപ്പം ഇവരുടെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും കര്‍ശനനട പടിയുണ്ടാകണം.
ഡോ.കുഞ്ഞമ്പുനായര്‍ക്കും ഭാര്യ ലക്ഷ്മിക്കും കൊല്ലപ്പെട്ട ബാലകൃഷ്ണനുപുറമെ വിജയലക്ഷ്മി, ഡോ. നാരായണി, രമേശന്‍, പരേതരായ കുഞ്ഞിരാമന്‍, യശോദ, സുഭദ്ര എന്നി മക്കള്‍ കൂടിയുണ്ട്. അവിവാഹിതരായ രമേശനും ബാലകൃഷ്ണനുമൊഴികെയുള്ളവര്‍ മക്കളും പേരക്കുട്ടികളുമടക്കമുള്ളവരാണ്. ഇവര്‍ക്ക് അവകാശപ്പെട്ട പൂര്‍വിക സ്വത്തും സമ്പാദ്യവും ഈ കുടുംബത്തിലൊരവകാശമോ ബന്ധമില്ലാത്തവര്‍ വ്യാജരേഖകളിലൂടെ കൈക്കലാക്കിയത് അം ഗികരിക്കാനാകില്ല. അതവര്‍ക്ക് വീണ്ടെടുത്ത് കൊടുക്കണം. ഇക്കാ ര്യത്തില്‍ ഡോ കുഞ്ഞമ്പുനായരുടെ ബന്ധുക്കളും പൊതുപ്രവര്‍ ത്തകരുമടങ്ങുന്ന ആക്ഷന്‍കമ്മിറ്റിക്കും സിപിഎം സാധ്യമായ എല്ലാ സഹായം നല്‍കുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ജെയിംസ് മാത്യു എംഎല്‍എ മുഖേന നിവേദനം നല്‍കുമെന്നും ഏരിയാ സെ ക്രട്ടറി പി മുകുന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.

No comments:

Post a Comment