Latest News

അനുമോദിച്ചു

പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഇക്കഴിഞ്ഞ വിദൂര വിദ്യാഭ്യാസവിഭാഗം ഡിഗ്രി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കോളേജില്‍ വെച്ച് അനുമോദിച്ചു. അനുമോദന സമ്മേളനം പ്രിന്‍സിപ്പാള്‍ വാസുചോറോടിന്റെ അധ്യക്ഷതയില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ.വി.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ വത്സന്‍ പിലിക്കോട് അനുമോദന ഭാഷണം നടത്തി. പയ്യന്നൂര്‍ സി.ഐഎം.പി. ആസാദ് വിജയികള്‍ക്ക് ഉപഹാരം നല്‍കി.ഷേ ണാ യി സ്മാരക ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.കെ. രമേഷ്‌കുമാര്‍ സംസാരിച്ചു. കെ.യു അനില്‍കുമാര്‍ സ്വാഗതവും അജയന്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment