Latest News

പോലീസ് റെയ്ഡ് തുടരുന്നുഅഭിഭാഷകയുടെ മുന്‍കൂര്‍ ജാമ്യം ഇന്ന് പരിഗണിക്കും

പയ്യന്നൂര്‍: തൃച്ഛംബരത്തെ റിട്ട: ഡപ്യൂട്ടി സഹകരണ രജിസ്റ്റാര്‍ പി. ബാലകൃഷ്ണന്റെ മരണം കൊലപാതകമാണെന്ന് പോലീസിന് സൂചന ലഭിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി നാട്ടില്‍ ചികിത്സിക്കാനെന്ന വ്യാജേന അഭിഭാഷകയും ഭര്‍ത്താവും സംഘവും ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടെ ബാലകൃഷ്ണന്‍ കൊടുങ്ങല്ലൂരില്‍ വെച്ച് മരണപ്പെട്ടുവെന്നാണ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് സംഘം ശ്രമം തുടങ്ങി. ഇയാ ളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അവിശ്വസനീയമായ കാര്യങ്ങളാണ് നടന്നതെന്ന സൂചനകളാണ് പോലീസ് നല്‍കുന്നത്. മൃതദേഹം സംസ്‌കരിച്ച ഷൊര്‍ണ്ണൂരിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസയം തളിപ്പറമ്പ് തൃച്ഛംബരത്തെ ക്യാപ്ടന്‍ ഡോ. കു ഞ്ഞമ്പുനായരുടെ സ്ഥലത്ത് നിന്ന് മരം മുറിച്ചുകടത്തിയ അഭിഭാഷകയുടെ സംഘത്തിലുണ്ടായിരുന്ന കോറോത്തെയും മുതിയലത്തെയും ആളുകളെ പോലീസ് കണ്ടെത്തി. ഇവരെ താമസിയാതെ ചോദ്യം ചെയ്യും. മരം കടത്തി ക്കൊണ്ടുവന്നത് കോറോത്തേക്കാണെന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. എറണാകുളത്ത് എത്തിയ എസ്.ഐ.എം.എന്‍. ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഭിഭാഷകയുടെ മകള്‍ പഠിക്കുന്ന ലോകോളേജിലും വിവിധ ലോഡ്ജുകളിലും അഭിഭാഷകയ്ക്കും ഭര്‍ത്താവിനും വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും ക ണ്ടെത്താനായില്ല. മകളുടെ ഫോ ണും സ്വിച്ച് ഓഫാണ്. അഭിഭാഷക ഫോണ്‍ തായിനേരിയിലെ വീ ട്ടില്‍ ഉപേക്ഷിച്ചാണ് മുങ്ങിയിരിക്കുന്നത്. പയ്യന്നൂരിലെ യും അന്നൂരിലെയും ഇവര്‍ എത്താനിടയുള്ള കരിവെള്ളൂരിന്‌സമീപത്തെ സുഹൃത്തിന്റെവീട്ടിലും പോലീസ് അന്വേഷണം വ്യാ പിപ്പിച്ചു.അതേസമയം അഭിഭാഷക കെ.വിഷൈലജയുടെയും ഭര്‍ത്താവ് കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പയ്യന്നൂരിലെ പ്രമുഖ അഭിഭാഷകനാണ് ഇവര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് സൂചന അന്വേഷണ സംഘവും ഷാഡോ പോലീസും ഇന്നലെ രാത്രിയോളം ഹൈക്കോടതി പരിസരത്ത് നിലയുറപ്പിച്ചുവെങ്കിലും അഭിഭാഷകയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ തിരിച്ചെത്തി. അഭിഭാഷക പയ്യന്നൂരിന് സമീപത്തെ ടൗണിലെ ഒളിത്താവളത്തില്‍ എത്തിയതായും ഇടനിലക്കാര്‍ വഴി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജാരാവാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണറിയുന്നത്.

1 comment:

  1. ഇതൊക്കെ എപ്പോഴത്തെ വാർത്തയാടോ... ഹ ഹ ഹാ....

    ReplyDelete