Latest News

മാധ്യമപ്രവര്‍ത്തകന് ഓഫീസില്‍ കയറി ഭീഷണി: നാലുപേര്‍ അറസ്റ്റില്‍

ചന്തേര: മണല്‍ മാഫിയക്കെതിരെ വാര്‍ത്ത നല്‍കിയ പേരില്‍ പട്ടാപ്പകല്‍ മാധ്യമ പ്രവര്‍ത്തകന് നേരെ ഓഫീസില്‍ കയറി അ ക്രമം നടത്തിയ കേസില്‍ മണല്‍ മാഫിയ സംഘത്തിലെ നാലു പേ രെപോലീസ് അറസ്റ്റു ചെയ്തു.
തൃക്കരിപ്പൂര്‍ ഈയ്യക്കാട് മൈത്താണി സ്വദേശികളായ വേണുഗോപാലന്റെ മകന്‍ വശാഖ്(24), നാരായണന്റെ മകന്‍ വിപിന്‍ (23),പത്മനാഭന്റെ മകന്‍ ജിതിന്‍ (24), സുകുമാരന്റെ മകന്‍ ഗോകുല്‍ (27) എന്നിവരെയാണ് ചന്തേര എസ് ഐ ഉമേഷനും സംഘവും അറസ്റ്റ് ചെയ്തത്
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മൂന്നു മണി യോ ടെയാണ് ആറംഗ സംഘം മല യാള മനോരമ തൃക്കരിപ്പൂര്‍ ലേ ഖകനായ ടി.വി. ചന്ദ്രദാ സിനെ ഓഫീസില്‍ കയറി അക്രമം നട ത്തുകയും ഭീഷ ണിപ്പെടുത്തുകയും ചെയ്തത്. അ ക്രമികള്‍ ഓഫീസിലെ ഫര്‍ ണി ച്ചര്‍ കേടുവരുത്തുകയും ചെ യ് തിരുന്നു. മണല്‍ കടത്തു സം ഘത്തിന്റെ രാത്രികാല യാത്രക്ക് തെരുവ് വിളക്കുകള്‍ അണക്കു ന്ന സംഘത്തെക്കുറിച്ച് വാര്‍ത്ത വന്നതാണ് സംഘത്തെ ചൊടി ിച്ചത്. കേസില്‍ മറ്റു രണ്ടു പ്രതി കള്‍ കൂടിപിടിയിലാകാ നുണ്ടെ ന്ന് പോലീസ് പറ ഞ്ഞു. അക്രമി കള്‍ എത്തിയതിന്റെ സി സിടിവി ദൃശ്യം ലഭിച്ചതിനാല്‍ പ്രതികളെ പോലീസ് തിരിച്ചറി ഞ്ഞു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേ ഷണം ഊര്‍ജ്ജിതമാക്കി.

No comments:

Post a Comment