Latest News

പയ്യന്നൂര്‍ ടൗണില്‍ അഞ്ചോളം കടകളില്‍ മോഷണം; നാല് കമ്പിപ്പാരകള്‍ കണ്ടെത്തി

പയ്യന്നൂര്‍: ടൗണില്‍ മെയിന്‍ റോഡില്‍ അഞ്ചോളം കടകലില്‍ മോഷണം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ടൗണിലെ എ.ആര്‍. വാച്ച് വര്‍ ക്‌സ്, ഭവ്യ സ്റ്റുഡിയോ, മേനക വസ്ത്രാലയം, സമീപത്തെ ജ്യോ തിഷാലയം, മെയിന്‍ റോഡ് പെരുമ്പയിലെ എസ്. പി. സ്റ്റോര്‍സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച നാല് കമ്പിപ്പാരകള്‍ കെട്ടിടത്തിന് സമീപത്തെ ഷെഡ്ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷ്ടാവ് കടവരാന്തയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുക യും ചെയ്തിട്ടുണ്ട്. മോഷണത്തി ന് പിന്നില്‍ മൂന്നംഗ സംഘമാണെന്നാണ് പോലീസ് നല്‍ കുന്ന സൂചന. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ വാതില്‍ തകര്‍ത്തത് കണ്ടത് തുടര്‍ ന്ന് പരിശോധിച്ചപ്പോള്‍ മറ്റ് കടകളുടെയും പൂട്ട് തകര്‍ത്തത് ശ്രദ്ധയില്‍ പെട്ട കടയുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജ്യോത്സ്യരുടെ മുറിയിലെ മേശ തകര്‍ത്ത നിലയിലാണ്. മേശവലിപ്പിലുണ്ടായിരുന്നമുന്നൂറ് രൂപയോളം കവര്‍ന്നു. ഭവ്യ സ്റ്റുഡിയോയുടെ അലമാരയും തക ര്‍ത്ത നിലയിലാണ്. എസ്. പി. സ്റ്റോര്‍സിന്റെ ഷട്ടര്‍ കുത്തിത്തുറന്ന മോഷ്ടാവ് മേശവലിപ്പിലുണ്ടായ ആയിരം രൂപയോളം കവര്‍ന്നു. മോഷണ ദൃശ്യങ്ങള്‍ കടയിലെ നിരീഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നും ഉപേക്ഷിച്ച നിലയില്‍ താക്കോല്‍ കൂട്ടം പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാവിന്റേതെന്ന് കരുതുന്ന ഒരു കാവി മുണ്ട് ഉപേക്ഷിച്ച നിലയില്‍പരിസരത്തുനിന്നും പോലീസ് കണ്ടെടുത്തു.


No comments:

Post a Comment