Latest News

നീന്തല്‍ പരിശീലനംതുടങ്ങി

പയ്യന്നൂര്‍: ലയണ്‍സ് സ്‌പോര്‍ട്‌സ് അക്കാദമി കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് പ്രൊമോട്ടിംഗ് അക്കാദമി എന്നിവയുടെ സഹകരണത്തോടെ പയ്യന്നൂര്‍ ലയണ്‍സ് ക്ലബ്ബ് കുട്ടികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം തുടങ്ങി. പയ്യന്നൂര്‍ ഗവ. ആശുപത്രി റോഡിലുള്ള ആലക്കാട്ട് കുളത്തില്‍ പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് ഉദ്ഘാടനം ചെയ്തു. ലയമ്‌സ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് കോര്‍മത്ത് അദ്യക്ഷത വഹിച്ചു.വി.പി. രാമചന്ദ്രന്‍, ജയരാജ് കുട്ടമത്ത്, വി.പി.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment