Latest News

ബിജുവധം: കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും

പയ്യന്നൂര്‍: ആര്‍.എസ്. എസ്. രാമന്തളി കാര്യവാഹക് ചൂരക്കാട്ട് ബിജു(30) വധക്കേസില്‍ അന്വേഷണ സംഘം നാളെ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ പന്ത്രണ്ട് പ്രതികളെ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന്‌പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ വിദേശത്തേക്ക് കടന്നതിനാല്‍ ഇയാളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. കൊലപാതകം നടന്ന് എണ്‍ പത്തിരണ്ട് ദിവസത്തിനുള്ളിലാ ണ് കേസിലെ പ്രതികള്‍ക്കെതി രെ പോലീസ് കുറ്റപത്രംനല്‍കുന്നത്. ഊര്‍ജ്ജിതമായ അന്വേഷണ്തിനിടെ സി.ഐ. എം.പി. ആ സാദിന്റെ നേതൃത്വത്തിലുള്ള സംഘം ഒളിവില്‍ കഴയികുയായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും പ്രതികള്‍ സഞ്ചരിച്ച വാഹനവും വിവിധ സ്ഥലങ്ങളില്‍ നിന്നായിപോലീസ് സംഘം കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വാളുകള്‍ കണ്ടങ്കാളി റെയില്‍വെ ഗെയ്റ്റിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പതിനൊന്ന് പേരില്‍ മൂന്നുപേര്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്.എട്ടുപേര്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ. ഇക്കഴിഞ്ഞ മെയ് പന്ത്രണ്ടി ന് വൈകുന്നേരമാണ് പഴയങ്ങാടിയില്‍നിന്നും സുഹൃത്തിനോടൊപ്പം ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ കക്കംപാറയില്‍ വെച്ച് ഇന്നോവകാറിലെത്തിയ സംഘം കാര്‍ ബൈക്കിലിടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ കേസിന്റെ അന്വേഷണം തളിപ്പറമ്പ് സി.ഐ. പി.കെ.സുധാകരനായിരുന്നു. തുടര്‍ന്ന് കേസന്വേഷണം പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് ഏറ്റെടുക്കുകയായിരുനനു.


No comments:

Post a Comment