Latest News

വയോമിത്രം: വൈദ്യപരിശോധനാ കേന്ദ്രം തുറന്നു

പയ്യന്നൂര്‍: നഗരസഭ വയോമിത്രം പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വൈദ്യപരിശോധനാ കേന്ദ്രം വെളളൂര്‍ കണിയേരി ജനകീയ വായനശാലയില്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം അറുപത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ സൗജന്യ വൈദ്യ സഹായവും മരുന്നും ലഭിക്കും. കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി അധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സഞ്ജീവന്‍, കൗണ്‍സിലര്‍ പി.പി. ദാമോദരന്‍, കെ.ടി. കൃഷ്ണന്‍, കെ. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ഡോ. അബ്ദുള്‍ ജബ്ബാര്‍, സി.എച്ച്. സിറാജ് എന്നിവര്‍ സംസാരിച്ചു.


No comments:

Post a Comment