Latest News

അഡ്വ. കെ.വി ഷൈലജയ്ക്ക് പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലെന്ന് കോണ്‍ഗ്രസ്സ്

പയ്യന്നൂര്‍: തളിപ്പറമ്പിലെ റിട്ട. ഡപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ മരണത്തെ സംബന്ധിച്ചും വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ആരോപണം നേടിരുന്ന അഡ്വ. കെ.വി ശൈലജയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി വര്‍ഷങ്ങളായി യാതൊരു ബന്ധവുമില്ലെന്നും ,പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും ഇല്ലാത്ത വ്യക്തിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധിപ്പിച്ച് വരുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയുള്ള ദുഷ് പ്രചരണവുമാണെന്ന് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥ് പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യക്തിയെ കോണ്‍ഗ്രസ്സുമായി ബന്ധിപ്പിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയ പ്രചാരണവുമാണെന്നും സംഭവങ്ങളുമായി കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്നും കുറ്റം ചെയ്തവര്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

No comments:

Post a Comment