Latest News

കണ്ണൂര്‍ജില്ലാ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

പയ്യന്നൂര്‍:കണ്ണൂര്‍ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എസ്.എഫ്.ഐ ഗുരുദേവ് കോളേജ് യൂനിറ്റിന്റെ സഹകരണത്തോടെ മാത്തില്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ചാമ്പ്യന്‍ഷിപ്പ് അസോസിയേഷന്‍ പ്രസിഡണ്ട് ആര്‍. വേണുവിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുഞ്ഞിമംഗലം ഖൊഖോ ക്ലബ്ബ് ബി.ടീം ജേതാക്കളായി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ചാമ്പ്യന്മാരായി. ജി.എച്ച്.എസ്.എസ് ചേലോറ കണ്ണൂര്‍ റണ്ണറപ്പായി. ജൂനിര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഖോഖോ ക്ലബ്ബ് കുഞ്ഞിമംഗലം ജേതാക്കളായി. പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ റണ്ണറപ്പാടി സമാപന ചടങ്ങില്‍ എസ.എഫ്.#ൈ ഏരിയാ പ്രസിഡണ്ട് റംഷാദ് പെരിങ്ങോം സമ്മാനദാനം നടത്തി. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ. പ്രഭാവതി ടീച്ചര്‍, വൈസ് പ്രസിഡണട് വി.വി ശിവരാമന്‍, എക്‌സിക്യൂട്ടിവ് മെമ്പര്‍ കെ.വി.മോഹനന്‍, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ഗൗതംനാഥ്, വിശാഖ് കെ.വി, മാനസ് പി എന്നിവര്‍ സംസാരിച്ചു. വര്‍ഷങ്ങളായി മറ്റ് ജില്ലകളില്‍ പ്രചാരത്തിലുള്ള നെറ്റ്‌ബോള്‍ ഗ യിം കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി പരിചയപ്പെടുത്തിയത് ജില്ലാ പ്രസിഡണ്ട് ആര്‍. വേണുവിന്റെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയാണ്. മൂന്നുവര്‍ഷമായി കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിക്കാന്‍കഴിഞ്ഞു. നെറ്റ് ബോളില്‍ പ്രാവീണ്യംനേടിയ നിരവധി പേര്‍ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുകയുംവിവിധസ്‌പോര്‍ട്‌സ് ഹോ സ്റ്റലുകളില്‍ സെലക്ഷന്‍ നേടിയിട്ടുമുണ്ട്. ഈ വര്‍ഷം തന്നെ പുതുതായി കണ്ണൂര്‍ജില്ലയില്‍ നിന്നും നിലവിലുള്ള റഫറിമാരെ കൂടാതെ ആറോളം പേര്‍ തൃശൂരില്‍ നടന്ന റഫറി ക്ലിനിക് പൂര്‍ത്തിയാക്കി.



No comments:

Post a Comment