Latest News

സി.എം.പി സ്ഥാപക ദിനാഘോഷം

പയ്യന്നൂര്‍: കലുഷിതമായ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ വേറിട്ട പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടി സ്ഥാപക ദിനാഘോഷം സം ഘടിപ്പിച്ച പയ്യന്നൂരിലെ സി എം പി പ്രവര്‍ത്തകര്‍ മാതൃക കാട്ടി. പാര്‍ട്ടിയുടെ മുപ്പത്തൊന്നാം സ്ഥാപക ദിനാഘോഷമാണ് സി എം പി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനത്തനമായി മാറ്റിയത്.
സ്വാമി ആനന്ദ തീര്‍ത്ഥര്‍ സ്ഥാപിച്ച ശ്രീ നാരായണ വിദ്യാല യത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കിയാണ് ഈ മാതൃകാ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭ്യുദയകാംഷികളില്‍ നിന്നും ശേഖരിച്ച അരിയും പച്ച ക്കറികളും ഉള്‍പ്പെടയുള്ള സാധനങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈമാറിയത്.
സി എം പി പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ബി. സജിത്ത് ലാലില്‍ നി ന്നും വിദ്യാലയം വാര്‍ഡന്‍ പി പ്രകാശന്‍ , എ.കെ.പി നാരായണന്‍ എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. പി. രത്‌നാകരന്‍ അധ്യക്ഷം വഹിച്ചു. കെ.വി. ദാമോദരന്‍, വി.പി. ശശിധരന്‍, പി. രജനി എന്നിവര്‍ പ്രസംഗിച്ചു. ശ്രീ നാരായണ വിദ്യാലയത്തിലെ കുട്ടികളുടെ കലാ പരിപാടികളും മധുര പലഹാര വിതരണവും അരങ്ങേറി.

No comments:

Post a Comment