Latest News

മോഡിയും പിണറായിയും തുടരുന്നത് ജനവിരുദ്ധനയം- ലോയേഴ്‌സ് കോണ്‍ഗ്രസ്സ്

പയ്യന്നൂര്‍: ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ജി.എസ്.ടി പോലുള്ള ജനവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാരും ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ നടപടികളിലൂടെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും സ്വാതതന്ത്ര്യവും ഇല്ലാതാക്കുന്ന പിണറായി സര്‍ക്കാരും നിയമ നിര്‍മ്മാണ സംഭകളെ നോക്കുകുത്തിയാക്കുകയാണെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്സ് സമ്മേളനം. അഡ്വ. ഡി.കെ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. തങ്കച്ചന്‍ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. കെ ബ്രിജേഷ് കുമാര്‍, അഡ്വ. നൗഷാദ് വാഴവളപ്പില്‍, സീനിയര്‍ അഭിഭാഷകരായ കെ. പത്മനാഭന്‍, ഡി.കെ. കുഞ്ഞിക്കണ്ണന്‍, കെ. പ്രേംകുമാര്‍, അനില്‍മാത്യു എന്നിവര്‍ സംസാരിച്ചു. ആഗസ്ത് ആറിന് ഞായറാഴ്ച കണ്ണൂരില്‍ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനവും പതിമൂന്നിന് എറണാകുളത്തും വെച്ച് നടക്കുന്ന ലോയേഴ്‌സ് കോണ്‍ഗ്രസ്സ് സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാന്‍ യൂനിറ്റ് സമ്മേളനത്തില്‍ തീരുമാനമായി.

No comments:

Post a Comment