Latest News

കര്‍ണാടക മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്: അഞ്ച് കോടി രൂപ കണ്ടെത്തി

ന്യൂഡല്‍ഹി: കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്നും ആദായനികുതി വകുപ്പ് അഞ്ച് കോടി രൂപ കണ്ടെത്തി. അനധികൃത സാന്പത്തിക ഇടപാടു കളുമായി ബന്ധപ്പെട്ടാണ് പരിശോധനകള്‍ നടത്തുന്നതെന്ന് അധി കൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് മന്ത്രിയുടെ ഡല്‍ഹി യിലേയും ബംഗളൂരുവിലേയും വസതികളില്‍ ആദായ നികുതി വകുപ്പ് പരിശോധനകള്‍ ആരംഭിച്ചത്.സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് റെയ്ഡ്.ബംഗളൂരുവില്‍ താമസിപ്പിച്ചിരിക്കുന്ന ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ ചുമതല ശിവകുമാറിനാണ്.

No comments:

Post a Comment