Latest News

ചുമര്‍ ചിത്രകല പരിശീലനം ഉദ്ഘാടനം

പയ്യന്നൂര്‍: ഗ്രാമം പ്രതിഭ മഹിളാ സമാജത്തിന്റെയും തൃക്കരിപ്പൂര്‍ ഫോക് ലാന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചുമര്‍ ചിത്രകലയുടെ സാങ്കേതികത ഉപയോഗിച്ച് സാരികളിലും മറ്റ് വസ്ത്രങ്ങളിലും ചിത്രം വരയ്ക്കാന്‍ ഉതകുന്ന രീതിയില്‍ വനിതകളെ മൂന്നുമാസം കൊണ്ട് പരിശീലിപ്പിക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി നിര്‍വ്വഹിച്ചു. ഫോക് ലാന്റ് ചെയര്‍മാന്‍ വി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. പി.യു. രാജന്‍, വി.കെ. നളിനി ടീച്ചര്‍, പി. ഉമാദേവി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത ചിത്രകലാ വിദഗ്ധന്‍ കെ.ആര്‍.ബാബു ക്ലാസെടുത്തു

No comments:

Post a Comment