Latest News

നരകത്തിലേക്ക് പോകേണ്ടുന്നവരെ യമന്‍ പയ്യന്നൂരിലേക്ക് വിടുന്നു?!

ഒന്ന് പണിയിലെ കള്ളത്തരം തന്നെ.മറ്റൊന്ന് ഒരു ജനുവരിയില്‍ മുതല്‍ മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ താറിംഗോ റീ ടാറിംഗോ അറ്റകുറ്റപ്പണിയോ ചെയ്യാതെ മെയ് അവസാനം ചെയ്യുന്നതാണ്. വേറൊരു കാരണം വെള്ളം ഒഴുകിപ്പോകാനുള്ള ചാല് ഇല്ലാത്തതാണ് )
ചില സ്ഥലത്ത് ഓവുചാല് ഉണ്ടെങ്കിലും വെള്ളം റോഡിന്റെ മുകളില്‍ കൂടിയാണ് ഒഴുകുന്നത്) ഇക്കഴിഞ്ഞമെയ് മാസം റീടാറിംഗ് ചെയ്ത മമ്പലം റോഡിന്റെ സ്ഥിതി ഒന്ന് കാണണം.(റെയില്‍വെ സ്റ്റേഷന്റെ കിഴക്കുഭാഗം മുതല്‍ കണ്ടങ്കാളി റോഡിന് മുട്ടുന്നതിന് ഇടയ്ക്കുള്ള ഭാഗം)ഓരോ വളവിലും ബേബി ജില്ലി അടിച്ചുവാരി കൂട്ടിയതുപോലെയാണ് ഇപ്പോള്‍ ഉള്ളത്. ചില സ്ഥലത്ത് റോഡ് മുഴുവന്‍ ഈ പൊടി ജില്ലയാണ്.അല്‍പം വേഗതയില്‍ സൈക്കിളിലോ സ്‌കൂട്ടറിലോ പോയാല്‍ റോഡില്‍ നിരങ്ങിമറിഞ്ഞ് വീഴുന്ന സ്ഥിതിയാണ് ഉള്ളത്. മാത്രമല്ല ഓരോ വളവിലും വെള്ളക്കെട്ടമാണ്. പയ്യന്നൂര്‍ അമ്പലത്തിന് പടിഞ്ഞാറു ബാഗത്ത് (കൈരളി ഓഡിറ്റോറിയം റോഡ്) ഒരു സ്ഥലത്ത് സ്ഥിരം വെള്ളക്കെട്ടാണ്. ആ റോഡില്‍ ഒരു സ്ഥലത്ത് നമ്മള്‍ ഇരുചക്ര വാഹനക്കാരനാണെങ്കില്‍ ഈ വാഹനത്തോടെ ഒന്നുമുങ്ങിനിവരാം. പക്ഷെ ഒരു ട്രെയിന്‍ യാത്രക്ക് വേണ്ടി തിരക്കിട്ട്
പോകുന്നതാണെങ്കില്‍ അന്ന് നടക്കില്ല എന്നുമാത്രം വീട്ടില്‍ പോയി വീണ്ടും വസ്ത്രം മാറേണ്ടിവരും. ഇങ്ങനെ എത്ര റോഡുകള്‍!?!അതുകൊണ്ട് പറയാനുള്ളത് റോഡിന്റെ കാര്യത്തില്‍ ബി.ഡബ്ല്യുഡിയുടെയും മുനിസിപ്പാലിറ്റിയുടെയും കീഴില്‍ ഒരു
എമര്‍ജന്‍സി വിംഗ് ഉണ്ടായിരിക്കണം.
മഴക്കാലത്തിന് മുമ്പ് തന്നെ സത്യസന്ധമായി റോഡുഗതാഗതം സുഗമമാക്കുന്നതിനുള്ള ശാസ്ത്രീയമായ പണി നടത്തിയിരിക്കണം. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ.
പയ്യന്നൂരിന്റെ മറ്റൊരു ശാപം ലക്കും ലഗാനുമില്ലാത്ത പാര്‍ക്കിംഗാണ്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം പോലീസ് ഗ്രൗണ്ട് പരിസരം നിര്‍ദ്ദിഷ്ട പുതിയ സ്റ്റാന്റിലേക്ക് പോകുന്ന വഴി (ഗ്രാന്റ് തേജസ്സിന് മറ്റും മുന്‍വശം) ടിപി സ്റ്റോര്‍- പുതിയ ബസ് സ്റ്റാന്റ് റോഡ്, സി.ഐ.ടി.യു ഏരിയ കമ്മറ്റി ഓഫീസ് പരിസരം, പയ്യന്നൂര്‍ മെയിന്‍ റോഡിന്റെ പല ഭാഗങ്ങളും പെരുമ്പ ബൈപാസ് ജംഗ്ഷന്‍, ബി.കെ.എം ജംഗ്ഷനിലൂടെ വന്ന് തായിനേരി റോഡിലേക്ക് തിരിയുന്ന ഭാഗം ഇങ്ങനെപല സ്ഥലങ്ങളിലും മരം മുറിച്ചിട്ടതുപോലെ റോഡിന്റെ രണ്ടുഭാഗത്തും തലങ്ങും വിലങ്ങും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ചില ഭാഗത്ത് നോ പാര്‍ക്കിംഗ് ബോര്‍ഡുണ്ട്. ഇത്തരം അറിയിപ്പുകള്‍ക്കൊന്നും ഒരു വിലയും കല്‍പിക്കുന്നില്ലെന്ന് മാത്രമല്ല, അതിനുകീഴെ-റെയില്‍വെ സ്റ്റേഷന്‍ പരിസരം, തെക്കെബസാര്‍, പുതിയ സ്റ്റാന്റ് റോഡ്, വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ചെയ്യുന്നു. ചില സ്ഥലത്ത് നോ എന്‍ട്രി ബോര്‍ഡുണ്ട് അതും ബാധകമല്ല. അതുപോലെ പയ്യന്നൂരിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിക്കുന്ന മറ്റു ചില കാര്യങ്ങള്‍ക്കൂടി ഈ അടുത്ത കാലത്ത് വന്നിട്ടുണ്ട്. അത് ചില സ്ഥാപനങ്ങളാണ്. ഒന്ന് കേളോത്ത് പമ്പിന്
പടിഞ്ഞാറുള്ള പച്ചക്കറിക്കട. സാധനങ്ങള്‍ വാങ്ങുവാന്‍ ഇതിന് മുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മറ്റൊന്ന് ടോള്‍ ബൂത്തിനടുത്തുള്ള പൊറോട്ടക്കടകളാണ്. സന്ധ്യയായാല്‍ ഇവിടെ ബിവറേജിന് മുന്നില്‍ പോലുള്ള തിരക്കാണ്. (പൊറോട്ട, നാമക്കല്‍ കോഴി-ഇവയൊക്കെ കാന്‍സറുണ്ടാക്കും എന്നൊന്നും ഉദ്ബുദ്ധരായ കേരളീയര്‍ക്ക് പ്രശ്‌നമല്ല.നമുക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉണ്ടല്ലോ) വേറൊരു ട്രാഫിക് ജാം റെയില്‍വെ സ്റ്റേഷന്‍ പരിസരമാണ്. രാമന്തളി റോഡില്‍ ഇവിടെ ഒരു മിനി മത്സ്യമാര്‍ക്കറ്റും തുടങ്ങിയിട്ടുണ്ട്. രണ്ടുഭാഗത്തും വാഹന പാര്‍ക്കിംഗും. ഈ പയ്യന്നൂര്‍ ഒരു നരകം തന്നെയല്ലേ? അതുകൊണ്ട് അധികാരികളേ കണ്ണ് തുറക്കുക...

വരണ്ട ചര്‍മ്മവും മൊരിയും

No comments:

Post a Comment