Latest News

റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം സ്വത്ത് തട്ടിയെടുത്ത കേസില്‍ സ്ത്രീ അറസ്റ്റില്‍

പയ്യന്നൂര്‍:തൃച്ഛംബരത്തെ റിട്ട. ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ പുതുകുളങ്ങര ബാലകൃഷ്ണന്റെ അനന്തരവകാശി എന്നവകാശപ്പെ ട്ട് സ്വത്തുംസമ്പാദ്യവും കു ടും ബ പെന്‍ഷനും കൃത്രിമ രേഖകളുണ്ടാക്കിതട്ടിയെടുത്തകേസില്‍ സ ്ത്രീയെപോലീസ്അറസ്റ്റ്‌ചെ യ്തു.
പയ്യന്നൂര്‍ കോറോം സ്വദേശി നി കെ. വി. ജാനകി(71)യെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കേസന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് ഇന്ന് ഉച്ചയോടെ അ റസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജാനകിയെയും സഹോദരനായ ടൗണിലെ ഓട്ടോഡ്രൈവറും രാമന്തളിയില്‍ താമസക്കാരനുമായ രാഘവനെയും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അ ന്വേഷണ സംഘം ചോദ്യം ചെ യ്തിരുന്നു.
പോലീസിന്റെചോദ്യം ചെയ്യലില്‍ ജാനകി കുറ്റസമ്മതം നടത്തുകയും, എന്നാല്‍ ഇതിന് പി ന്നില്‍ പ്രവര്‍ത്തിച്ചത് സഹോദരിയും പയ്യന്നൂരിലെ അഭിഭാഷകയുമായകെ.വി. ഷൈലജ യാ ണെ ന്നും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവര്‍ക്ക് നോട്ടീസ് ന ല്‍കുകയും ഇന്ന് രാവിലെ സ ഹോദരനോ ടൊപ്പം അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ.എം.പി. ആ സാദിന് മുന്നില്‍ഹാജരാകുകയായിരുന്നു.
കുടുംബ പെന്‍ഷന്‍ വകയി ല്‍ ബാലകൃഷ്ണന്റെ അനന്തരാകാശിയെന്ന നിലയില്‍ ജാനകിയുടെ നോമിനിയായി പന്ത്രണ്ടര ലക്ഷം രൂപ ഇതിനകം അഭിഭാഷക കൈപ്പറ്റിയതായി തെളിഞ്ഞിട്ടുണ്ട്.
അതേസമയം തൃച്ഛംബരത്തെ സ്ഥലത്തുനിന്ന് ലക്ഷങ്ങളുടെ മരം മുറിച്ചെടുത്ത അഭിഭാഷക, പയ്യന്നൂരിലെ കോണ്‍ഗ്രസ്സ് ജില്ലാ നേതാവിനും സീനിയര്‍ അഭിഭാഷകനും, സമീപകാലത്ത് പണിത ഒരുഓഫീസിനും 'മറ്റൊരാള്‍' ക്കും നിര്‍മ്മാണ പ്രവൃത്തികള്‍ ക്ക് നല്‍കിയതായി അന്വേഷണ സം ഘത്തിന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ നീ ക്കം തുടങ്ങി.
അതേസമയം കേസില്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ അഭിഭാഷക കെ.വി ഷൈലജ, ഭര്‍ ത്താവ് പി. കൃഷ്ണകുമാര്‍ എന്നിവരെ കണ്ടെത്താന്‍ പ്രത്യേക അ ന്വേഷണ സംഘത്തിലെ എസ്. ഐ എം.എന്‍. ബിജോയ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷറഫുദ്ദീന്‍, ഷാജു, രമേശന്‍ എന്നിവര്‍ എറണാകുളത്ത് തെരച്ചില്‍ ആരംഭിച്ചു. എറണാകുളത്തെ വന്‍ വ്യവസായി യുടെ വീട്ടില്‍ ഇരുവരും ഒ ളിവില്‍ കഴിയുന്നുണ്ടെന്നാണ് സൂചന.
മുമ്പ് വിസ തട്ടിപ്പിലും മറ്റ് സാമ്പത്തിക ഇടപാടിലും ബന്ധമുള്ള അഭിഭാഷകയുടെ ഭര്‍ത്താവിന് കോട്ടയത്തും എറണാകുളത്തും ഉന്നത ബന്ധമുള്ളതായി പോലീസ്‌കണ്ടെത്തിയിട്ടുണ്ട്. ഇ വരെകണ്ടെത്തുന്നതിനായി സൈ ബര്‍സെല്ലിന്റെയും ഷാഡോ പോ ലീസിന്റെയും സഹായം തേടിയിട്ടുണ്ട്.

No comments:

Post a Comment