Latest News

ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; രണ്ടുപേര്‍ക്ക്പരിക്ക്

കാസര്‍കോട്: ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ശേഷം മതിലിലിടിച്ച് നിന്നു. അപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരംനാലര മണി യോടെ ഇരിയണ്ണി സ്‌കൂള്‍ ബസ് സ്‌റ്റോപ്പിന് സമീപത്താണ് അപകടം. അപകടത്തില്‍ ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളായ കരിവേടകത്തെ ആല്‍ഫി മാര്‍ട്ടിന്‍ (16), കരിവേടകത്തെ അന്‍സില റോസ് തോമസ്(16) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഗുരുതരമായി പരുക്കേറ്റ ആല്‍ഫിമാര്‍ട്ടിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും അന്‍സിലയെ കാസര്‍ കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി കള്‍ക്കിടയിലേക്ക് പേരടുക്കം റോഡില്‍ നിന്ന് അമിത വേഗതയിലെത്തിയ കാര്‍ പാഞ്ഞുകയറു കയായിരുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ കൂടിനില്‍ക്കുകയായിരുന്ന ഭാഗത്തേക്കാണ് കാര്‍ ഇരച്ചെത്തിയത്. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ ഓടി മാറിയെങ്കിലും തിക്കിലും തിരക്കിലും പെട്ട് അതിന് കഴിയാതിരുന്ന രണ്ട് പെണ്‍കുട്ടികളെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയാണുണ്ടായത്. നാട്ടുകാര്‍ എത്തിയാണ്പരിക്കേറ്റവരെ ആശുപത്രിയി ലെത്തിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഡ്രൈവിംഗ് പഠിക്കുകയായിരുന്നു വെന്നും ഇതാണ് അപകടത്തിനിടയാക്കിയ തെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.


No comments:

Post a Comment