Latest News

അവധി ദിനത്തില്‍ മദ്യവില്പന: യുവതി അറസ്റ്റില്‍

പയ്യന്നൂര്‍: അവധി ദിനത്തില്‍ വിദേശ മദ്യവില്‍പനക്കിടെ യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാത്തില്‍ സ്‌കൂളിന് സമീപം കോളനിയിലെ തായലെപുരയില്‍ സുമതി(47)യെയാണ് വിദേശ മദ്യവില്‍പനക്കിടെ പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രഭാകരന്‍, പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, സിവില്‍ എ ക്‌സൈസ് ഓഫീസര്‍മാരായ കമലാക്ഷന്‍, രാജീവന്‍, രാജേന്ദ്രന്‍, സുബിന എന്നിവരടങ്ങിയ സം ഘം അറസ്റ്റ് ചെയ്തത്. ഒന്നാംതീയതിയായ ഇന്നലെ അനദികൃതമായി മദ്യവില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായത്. പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒ ന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ഹാജരാക്കിയപ്രതിയെ രണ്ടാഴ്ചത്തേക്ക്‌റിമാന്റ് ചെയ്തു.

No comments:

Post a Comment