Latest News

വയോവന്ദനം നാളെ

പയ്യാവൂര്‍: വരും തലമുറയുടെ വിദ്യാഭ്യാസസാംസ്‌ക്കാരിക ഉന്നതി ലക്ഷ്യമാക്കി നെല്ലിക്കുറ്റിയില്‍ രൂപീകൃതമായ കേരളോദയ വാ യനശാല ആറ് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സ്ഥാപകരേയും, ആദ്യകാല പ്രവര്‍ത്തകരേയും ആദരിക്കുന്നു. നാളെ ഉച്ചക്ക് മൂന്നരമണിക്ക് വായനശാലയില്‍ കെ.സി.ജോസഫ് എം.എല്‍.എ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഏരുവേശി ഗ്രാമ പഞ്ചായത്തംഗം സോജന്‍ കാരാമയില്‍ അദ്ധ്യക്ഷത വഹിക്കും. ആജീവനാന്ത അംഗത്വ കാര്‍ഡ് വിതരണം കെ.രാഘവന്‍ നിര്‍വ്വഹി ക്കും. മധു തൊട്ടിയില്‍ പ്രതിഭകളെ ആദരിക്കും. ടോമി മാത്യൂ ചാമ ക്കാലായില്‍, ഷാജന്‍ കൊട്ടാരത്തില്‍ എന്നിവര്‍ ആശംസകള്‍ നേരും

No comments:

Post a Comment