Latest News

അംഗത്വ വിതരണം നടത്തി

പയ്യന്നൂര്‍: പെരുമ്പയിലെ പത്തോളം വ്യാപാരികള്‍ക്ക് ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ചേമ്പര്‍ അംഗത്വ വിതരണം നടത്തി. ദക്ഷിണ ട്രാവല്‍സ് ഉടമ കെ.യു വിജയന് നല്‍കി ഉദ്ഘാടനം ചെയ്തു. ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍അദ്യക്ഷത വഹിച്ചു. ചേമ്പര്‍ ഭാരവാഹികളായ വി. നന്ദകുമാര്‍, പി.പി. സുമിത്രന്‍, എം.കെ. തയ്യില്‍, എ.വി ശ്രീധരന്‍, ടി.വി ബാലകൃഷ്ണന്‍, ടി. സാജു, ഇ. രാജലക്ഷ്മി, പി.എന്‍.ശ്രീകല, കെ. ഖലീല, ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. വി.പി. സതീശന്‍ സ്വാഗതവും സായികിഷോര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment