Latest News

വരണ്ട ചര്‍മ്മവും മൊരിയും

ചര്‍മ്മ പ്രശ്‌നങ്ങളില്‍ മിക്കവരേയും അലട്ടുന്ന ഒന്നാണ് മൊരി. വരണ്ട ചര്‍മ്മമുള്ളവരിലാണ് ഇത് പ്രധാനമായും ഉണ്ടാവുക. ചര്‍മ്മം വരളാതിരിക്കാനായി ആവുന്നതൊക്കെ ചെയ്യണം. കുളികഴിഞ്ഞ ശേഷം ചെറിയ നനവോടെ ദേഹത്ത് എണ്ണപുരട്ടുന്നത് മൊരിമാറ്റാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. പിണ്ഡതൈലവും ഉപയോഗിക്കാം.മൊരിയുള്ളവര്‍ സോപ്പിനോട് സലാം പറയുന്നതാണ് നല്ലത്. പകരം ഇഞ്ച, ചെറുപയര്‍, തേങ്ങാപ്പിണ്ണാക്ക് എന്നിവ തേച്ച് കുളിക്കുക.കേശസംരക്ഷണവും ചര്‍മ്മസംരക്ഷണവും പരസ്പര പൂരകങ്ങളാണ്. തലയെ വേണ്ട രീതിയില്‍ നോക്കിയില്ലെങ്കില്‍ അതിന്റെ ദോഷങ്ങള്‍ ചര്‍മ്മത്തിലും കാണാവുന്നതാണ്.ഷാംപൂ പോലെയുള്ളവയുടെ ഉപയോഗത്തിലൂടെ അതിലെ രാസഘടകം തലയോട്ടിയിലെ ചര്‍മ്മത്തിന്റെ സ്വാഭാവികത ഇല്ലാതാക്കിയേക്കാം തന്‍മൂലം മുടികള്‍ കൊഴിയും.കുറുന്തോട്ടി, ചെമ്പരത്തി, വെള്ളില, കടലമാവ്, ഉഴുന്ന് തുടങ്ങിയ താളികള്‍ തലയില്‍ തേക്കുന്നത് ഉത്തമമാണ്. അതിലൂടെ തലമുടിയുടെ വളര്‍ച്ചയും തലയില്‍ കുളിര്‍മയും സാധ്യമാകുന്നു.മുടിയഴകിനും മുടിയിഴകളില്‍ തണുപ്പേകുന്നതിനും
പര്യാപ്തമായ ആയുര്‍വ്വേദ മരുന്നുകള്‍ ഉപയോഗിച്ചാല്‍ കേശസംരക്ഷണം ഭാരിച്ച ജോലിയില്ലാതാക്കി മാറ്റാം.

No comments:

Post a Comment